
ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ ആൺസുഹൃത്തിനെ വിഡിയോ കോൾ ചെയ്ത് യുവതി ജീവനൊടുക്കി. സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി മുൻ ആൺസുഹൃത്ത് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. മകളുടെ മരണത്തിന് കാരണക്കാരായ രണ്ട് ആൺസുഹൃത്തുക്കളെയും ശിക്ഷിക്കണമെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയതോടെ ഇരുവരും ഒളിവിൽ പോയി.
ബെല്ലാരി സ്വദേശിനിയായ ഫിർദോസ് ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു. കൗലബസാർ സ്വദേശിയായ അസീമുമായി ഇവർ പ്രണയത്തിലായെങ്കിലും ചൂഷണം കടുത്തതോടെ ഈ ബന്ധം ഒഴിവാക്കി. പിന്നീട് അസീമിന്റെ സുഹൃത്തായ സൊഹൈലുമായി പ്രണയത്തിലാകുകയും വിവാഹം തീരുമാനിക്കുകയും ആയിരുന്നു. വിവാഹവാർത്ത അറിഞ്ഞ അസീം ഫിർദോസിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഭീഷണി കടുത്തതോടെയാണ് ഫിർദോസ്, സൊഹൈലിനെ വിഡിയോ കോൾ ചെയ്ത് വിവരം അറിയിക്കുകയും ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞത്. ലൈവ് വിഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു.
ഈ വിഡിയോ ഫിർദോസിന്റെ മാതാപിതാക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. മകളുടെ മരണത്തിൽ അസീമിനും സൊഹൈലിനും ഒരുപോലെ പങ്കുണ്ടെന്നും നടപടി വേണമെന്നും ഫിർദോസിന്റെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്. ഇരുവർക്കുമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam