
ബംഗലൂരു: ഇരുപത്തിരണ്ടുകാരിയെ ശല്യം ചെയ്ത ഓല ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ബംഗലൂരുവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയായ യുവതിക്കാണ് ടാക്സി ഡ്രൈവറില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. ഇവരുടെ പരാതിയില്‍ മുഹമ്മദ് അസറുദ്ദീന്‍ എന്ന ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതി തിങ്കളാഴ്ച രാവിലെ ഇജിപൂരിലെ തന്‍റെ വീട്ടില്‍ നിന്നും പേയിംഗ് ഗസ്റ്റായി താമസിക്കുന്ന നഗ്വാരയിലെ വീട്ടിലേക്ക് പോകുവാനാണ് ടാക്സി വിളിച്ചത്. രാവിലെ 8.30 ന് എത്തിയ ടാക്സി ബുക്ക് ചെയ്തത് യുവതിയുടെ പിതാവ് ആയിരുന്നു. നേരത്തെ തന്നെ കാഷ്വെസ് ഇടപാട് ആയിട്ടാണ് ടാക്സി ഓട്ടം ബുക്ക് ചെയ്തത്.
എന്നാല്‍ യാത്രയ്ക്ക് ഇടയില്‍ തനിക്ക് പണമായി തന്നെ പ്രതിഫലം കിട്ടണം എന്ന് ടാക്സി ഡ്രൈവര്‍ വാശിപിടിച്ചു. ഓണ്‍ലൈനായി പണം അടച്ചു എന്ന് പറഞ്ഞെങ്കിലും തനിക്ക് 500 രൂപ വേണമെന്ന് ഡ്രൈവര്‍ വാശിപിടിച്ചു. ഇതോടെ യുവതി തന്‍റെ പിതാവിന് ഫോണ്‍ ചെയ്തു.
എന്നാല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ ഡ്രൈവര്‍ പിതാവിനോടും കയര്‍ത്തു. നിങ്ങളുടെ മകളെ അറിയാത്ത ഇടത്ത് ഇറക്കിവിടും എന്ന് ഇയാള്‍ പറഞ്ഞു. നിങ്ങളുടെ മകളെ ഞാന്‍ വില്‍ക്കും, ഒപ്പം തെറിവാക്കുകളും പറഞ്ഞു. യുവതി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.
എന്നാല്‍ ഇതിനിടെ യുവതി തന്‍റെ സ്ഥലത്ത് എത്തി ഇറങ്ങി. ഇറങ്ങുമ്പോള്‍ നിന്‍റെ താമസസ്ഥലം അറിയാം എന്നും ഡ്രൈവര്‍ വെളിപ്പെടുത്തി. പിന്നീട് യുവതി കെജി ഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇത് പ്രകാരമാണ് മുഹമ്മദ് അസറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 506, 354 വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam