
ഭോപ്പാല്‍: ആയിരം സഹോദരിമാരുടെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച് നടന്നയാള്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ബീതളിലെ രാജേന്ദ്രസിംഗ് എന്ന കെന്ദുബാബയെയാണ് പൊലീസ് പിടികൂടിയത്. ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ സ്ഥലത്തെ രക്ഷബന്ധന്‍ ഉത്സവത്തിന്‍റെ മുഖ്യസംഘാടകനാണ് ഇയാള്‍. 11 കാരിയെ പീഡിപ്പിച്ച കേസിലാണ് രാജേന്ദ്രസിംഗ് അറസ്റ്റിലായിരിക്കുന്നത്. രക്ഷാ ബന്ധന ചടങ്ങില്‍ ആയിരക്കണക്കിന് സ്ത്രീകളാണ് സിംഗിന് രാഖി കെട്ടാന്‍ എത്തുന്നത്. തനിക്ക് രാഖി കെട്ടുന്നവര്‍ക്ക് പണം പാരിതോഷികവും നല്‍കിയിരുന്നു. താന്‍ ആയിരക്കണക്കിന് സ്ത്രീകളുടെ സഹോദരനാണെന്നാണ് അവകാശവാദം
ഒരു വര്‍ഷത്തോളയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നാട്ടില്‍ വളരെ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭയപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി ഇക്കാര്യത്തില്‍ നിശബ്ദയുമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പെണ്‍കുട്ടിയുടെ മാതാവ് സംഭവം അറിയുകയും ചോദിക്കാന്‍ സിംഗിന്‍റെ വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ മാതാവിനെയും ഇയാള്‍ ഭീഷണിപ്പെടുത്തി നിശബ്ദമാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വലിയ സ്ത്രീ സംരക്ഷകനായി അറിയപ്പെട്ട രാജേന്ദ്രസിംഗിനെ കുടുക്കിയത് ഒരു കത്താണ്. ബെതുല്‍ഗഞ്ച് പോലീസ് സ്‌റ്റേഷനിലേക്ക് ഒരു മെന്‍റര്‍ എന്ന പേരില്‍ വന്ന കത്തിലാണ് രാജേന്ദ്രസിംഗിന്‍റെ പീഡനം പറയുന്നത്. കത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഇരയുമായി സംസാരിക്കുകയും കത്തിലെ കാര്യങ്ങള്‍ ഇര സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് കേസെടുത്തതെന്ന് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് മോട്ടിലാല്‍ കുശ്‌വാഹ പറഞ്ഞു.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് പെട്രോളിംഗിന് പുറമേ അധിക സുരക്ഷയും നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam