
പട്‌ന: ബിഹാറിൽ 16, 18 വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ. പെൺമക്കൾക്ക് ഇതര ജാതിയിൽപ്പെട്ട യുവാക്കളുമായി പ്രണയബന്ധമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവം ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോൾ പെൺമക്കളെ കൊലപ്പെടുത്തിയതായി അമ്മ കുറ്റം സമ്മതിച്ചു. സംഭവസ്ഥലത്ത് എത്തിയപ്പോൾ രണ്ട് മൃതദേഹങ്ങൾക്ക് സമീപം അമ്മ റിങ്കു ദേവിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഒളിവിൽ കഴിയുന്ന ഭർത്താവ് നരേഷ് ബൈത്തക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
പെൺകുട്ടികൾ രണ്ടുപേരും വ്യത്യസ്ത ജാതിയിൽപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ അമ്മ പറഞ്ഞു. മാതാപിതാക്കളെ അറിയിക്കാതെ പെൺകുട്ടികൾ വീടുവിട്ടിറങ്ങുന്നത് പതിവായതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നും അവർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവിൽ രണ്ട് മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
വീണ്ടും ദുരഭിമാനക്കൊല; ഗൃഹനാഥന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി, മരുമകൾ ഗുരുതരാവസ്ഥയിൽ
പെൺകുട്ടികളെ കൊലപ്പെടുത്തിയത് പിതാവാണെന്നാണ് അമ്മ ആദ്യം പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ രണ്ട് പേരും ചേർന്നാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (സദർ) ഓം പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam