
ബീഹാര്‍: പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും വെടിവെച്ച് പൊലീസുകാരൻ. ബീഹാറിലെ മൻഗറിൽ ചൊവ്വാഴ്ചയാണ് ദേഷ്യത്തിന്റെ പുറത്ത് രണ്ടുപേരെ പൊലീസ് ഉദ്യോഗസ്ഥനായ സോനു കുമാര്‍ വെടിവെച്ചത്. സംഭവത്തിൽ ഭാര്യാപിതാവ് കൊല്ലപ്പെടുകയും സഹോദരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബിഹാർ പൊലീസ് ഉദ്യോഗസ്ഥനാണ് സംഭവത്തിലെ പ്രതി. തന്റെ ഔദ്യോഗിക തോക്ക് ഉപയോഗിച്ചാണ് ഇരുവരെയും വെടിവച്ചത്.
സോനുവിന്റെ ഭാര്യാപിതാവ് ഗിർധർ എന്നയാളാണ് മരിച്ചത്. ബാങ്കറായ ഗിര്‍ധര്‍ ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥനായ സോനുവിന് മകളായ അഞ്ചലിനെ വിവാഹം ചെയ്ത് നൽകിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സോനുവിന്റെ ഭാര്യയായിരുന്ന അഞ്ചൽ ഇയാളുമായി തെറ്റിപ്പിരിഞ്ഞ് അച്ഛനും സഹോദരനും ഒപ്പം താമസം ആരംഭിച്ചു. കുറച്ചു ദിവസത്തിന് ശേഷം തിരിച്ചുവരുമെന്ന് കരുതി അടങ്ങിയിരുന്ന സോനു വൈകാതെ അവരുടെ വീട്ടിലെത്തി.
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ 22-കാരൻ കുത്തിയത് 14 തവണ, പ്രതി മരിച്ച നിലയിൽ
ഇതിനിടയിൽ ഗാര്‍ഹിക പീഡനമടക്കം നടത്തിയതായി അഞ്ചൽ കുടുംബത്തെ അറിയിച്ചിരുന്നു. പിന്നാലെ എത്തിയ സോനു ബലം പ്രയോഗിച്ച് അഞ്ചലിനെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയപ്പോൾ, അത് അച്ഛനും സഹോദരനും തടഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് വീട്ടിലെത്തി ഒദ്യോഗിക തോക്കെടുത്ത് വന്ന് ഇരുവര്‍ക്ക് നേരെയും വെടിയുതിര്‍ത്തത്. ഗിര്‍ധര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സഹോദരൻ ഗുരുതരമായ പരിക്കുകകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സോനുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സോനുവിനെ അറസ്റ്റ് ചെയ്തു.
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവാക്കള്‍
താനൂര്‍: മലപ്പുറം താനൂരില്‍ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനമെന്ന് യുവാവിന്റെ പരാതി. ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് പിഴയീടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് അസഭ്യവര്‍ഷവും മര്‍ദനവും.
ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്ന് താനൂര്‍ തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീര്‍ ചികില്‍സ തേടി. ആരോപണം നിഷേധിച്ച താനൂര്‍ പൊലീസ് കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തെന്ന് മറുപടി നല്‍കി.
കഴിഞ്ഞദിവസം മറ്റ് രണ്ട് പേരുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ താനൂര്‍ പൊലീസ് തടഞ്ഞെന്ന് യുവാവ് പറയുന്നു. പിഴ അടയ്ക്കാനുള്ള തുക കയ്യില്‍ ഉണ്ടായിരുന്നില്ല. തുര്‍ന്ന് പൊലീസ് എടിഎം കാര്‍ഡ് വാങ്ങുകയും അസഭ്യം പറയുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തതിന് പൊലീസ് താനൂര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്ന് തെയ്യാല സ്വദേശി തന്‍വീര്‍ പറയുന്നു. ലാത്തി കൊണ്ട് അടിക്കുകയും മുഖത്തടിക്കുകയും ചെയ്ത്. ബൂട്ടിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്.
പാസ്പോര്‍ട്ട് പിടിച്ചുവെക്കുമെന്നും മറ്റ് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയെന്ന് തന്‍വീര്‍ പറഞ്ഞു. വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകള്‍ വന്നതിനെത്തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിഴ അടച്ചതിന് ശേഷം യുവാവ് പൊലീസിനെ അസഭ്യം പറഞ്ഞെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. മര്‍ദ്ദിച്ചില്ലെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നുമാണ് താനൂര്‍ എസ്ഐ നല്‍കുന്ന വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam