വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Jun 14, 2024, 08:32 PM IST
വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Synopsis

അര്‍ദ്ധരാത്രിയാണ് സംഭവമെന്നാണ് നിഗമനം. മറ്റ് ശബ്ദങ്ങളൊന്നും വീട്ടുകാര്‍ കേട്ടിരുന്നില്ല. പുലര്‍ച്ചെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. 

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൂര്‍ണ്ണമായി കത്തിനശിച്ച നിലയില്‍. നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. നാദാപുരം തെരുവംപറമ്പത്താണ് വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തിയത്. വട്ടക്കണ്ടി അഷ്റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്ക് പൂര്‍ണ്ണമായും കത്തിയ നിലയിലാണ്. ബൈക്കില്‍ സൂക്ഷിച്ച പാസ്പോര്‍ട്ട് മറ്റ് പ്രധാനപ്പെട്ട രേഖകള്‍ എന്നിവ കത്തിനശിച്ചെന്ന് അഷ്റഫ് പറഞ്ഞു. 

അര്‍ദ്ധരാത്രിയാണ് സംഭവമെന്നാണ് നിഗമനം. മറ്റ് ശബ്ദങ്ങളൊന്നും വീട്ടുകാര്‍ കേട്ടിരുന്നില്ല. പുലര്‍ച്ചെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് എന്നിവ വിശദമായി പരിശോധന നടത്തി. വീട്ടിലെ മറ്റു വസ്തുക്കള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്ന നിലയിൽ, നഷ്ടമായത് എട്ടേ മുക്കാൽ പവന്റെ താലി, 45കാരിക്ക് ദാരുണാന്ത്യം
വക്കീൽ നോട്ടീസുമായി ആൻ്റോ ആൻറണി, ഉടുതുണി അഴിച്ചു നിൽക്കുന്ന ആൻ്റോ ആന്റണിക്ക് എന്ത് മാനമെന്ന് ഉദയഭാനുവിന്റെ പരിഹാസം