ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ

Web Desk   | Asianet News
Published : Mar 06, 2021, 12:11 AM IST
ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ

Synopsis

കോട്ടയം എയാച്ചേരിയിലെ കേരള മിൽക്ക് കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്ന അജീറും അജ്മലും ശ്രീജിത്തും ചേർന്ന് ബൈക്ക് മോഷ്ടിക്കുകയിരുന്നു. 

കോട്ടയം: കോട്ടയത്ത്‌ ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ. വീടിന് വെളിയിൽ നിർത്തിയിട്ട ബൈക്കാണ് മോഷണം പോയത് കഴിഞ്ഞ മാർച്ച്‌ ഒന്നിനാണ് സംഭവം. കോട്ടയം പാലാ സ്വദേശിയായ ജോയി ജോസഫിന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് കൊല്ലം തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിലായത്. 

കൊല്ലം സ്വദേശികളായ താജ്മൽ, അജ്മൽ, ശ്രീജിത്ത്‌ തിരുവനതപുരം സ്വദേശിയായ അജീർ എന്നിവരാണ് പിടിയിലായത്. കോട്ടയം എയാച്ചേരിയിലെ കേരള മിൽക്ക് കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്ന അജീറും അജ്മലും ശ്രീജിത്തും ചേർന്ന് ബൈക്ക് മോഷ്ടിക്കുകയിരുന്നു. ഇവരിൽ നിന്ന് ബൈക്ക് വിലക്കു വാങ്ങിയ തജ്മൽ ബൈക്കിൽ രൂപ മാറ്റം വരുത്തി കഞ്ചാവ് കടത്തിൻ ഉപയോഗിച്ച വരുകയായിരുന്നുവെന്നും പോലീസ് പറഞു. ബൈക്കും തജ്‌മലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്