ബൈക്കിലെത്തിയ സംഘം ബാഗ് കവര്‍ന്നു, നഷ്ടമായത് 20 ലക്ഷം വില വരുന്ന സ്വര്‍ണവും വെള്ളിയും പണവും

Web Desk   | Asianet News
Published : Jan 17, 2020, 10:14 AM ISTUpdated : Jan 17, 2020, 10:24 AM IST
ബൈക്കിലെത്തിയ സംഘം ബാഗ് കവര്‍ന്നു, നഷ്ടമായത് 20 ലക്ഷം വില വരുന്ന സ്വര്‍ണവും വെള്ളിയും പണവും

Synopsis

 300 ഗ്രാം സ്വര്‍ണ്ണവും 13 കിലോഗ്രാം വെള്ളിയും രണ്ട് ലക്ഷം രൂപയും ആ ഭാഗിലുണ്ടെന്നാണ് ബാഗിന്‍റെ ഉടമ വ്യക്തമാക്കിയത്...

ഹൈദരാബാദ്: ബൈക്കില്‍ നിന്നിറങ്ങി കട തുറക്കുന്നതിനിടെ ഉടമയുടെ ബാഗുമായി കടന്നുകളഞ്ഞ് ഒരു സംഘം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ബാഗുമായി കടന്നുകളയുകയായിരുന്നു. 

തൊട്ടടുത്ത കെട്ടിടത്തിലെ ക്യാമറയില്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിന്നു. 300 ഗ്രാം സ്വര്‍ണ്ണവും 13 കിലോഗ്രാം വെള്ളിയും രണ്ട് ലക്ഷം രൂപയും ആ ഭാഗിലുണ്ടെന്നാണ് ബാഗിന്‍റെ ഉടമ വ്യക്തമാക്കിയത്. ഇയാളുടെ കണക്കുപ്രകാരം 20 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 

ബൈക്കിലെത്തിയ ഉടമ, ബാഗ് ബൈക്കില്‍ തന്നെ വച്ച് തന്‍റെ കട തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഗുമായി കടന്നുകള‌ഞ്ഞത്. ഇതുകണ്ട ഉടമ തന്‍റെ ബൈക്കെടുത്ത് പിന്നാലെ പോകുന്നതും വീഡിയോയില്‍ നിന്ന് വ്യക്തം. സംഭവത്തില്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം