നടിമാര്‍ ഉള്‍പ്പെട്ട സെക്സ് റാക്കറ്റിനെ പൊളിച്ച് മുംബൈ പൊലീസ്, സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

Web Desk   | Asianet News
Published : Jan 17, 2020, 08:53 AM ISTUpdated : Jan 17, 2020, 08:56 AM IST
നടിമാര്‍ ഉള്‍പ്പെട്ട സെക്സ് റാക്കറ്റിനെ പൊളിച്ച് മുംബൈ പൊലീസ്, സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

Synopsis

പ്രായപൂര്‍ത്തിയാകാത്ത നടിയടക്കം മൂന്ന് നടിമാരെയും സംഘത്തെ നയിക്കുന്ന ഒരു സ്ത്രീയെയും പൊലീസ് ഹോട്ടലില്‍ നിന്ന് പിടികൂടി

മുംബൈ: മുംബൈയിലെ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സെക്സ് റാക്കറ്റിനെ തകര്‍ത്ത് പൊലീസ്. അന്ധേരിയില്‍ പ്രവര്‍ത്തിച്ച് വരുന്ന 29 കാരിയെയും മറ്റ് മൂന്ന് പേരെയും പൊലീസ് പിടികൂടി. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെടും. സിറ്റി പൊലീസിന്‍റെ സാമൂഹ്യസേവന വിഭാഗം ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. 

''വേശ്യാവൃത്തിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് പേരെയാണ് കണ്ടെത്തിയത്. ഇവരെ പൊലീസ് രക്ഷപ്പെടുത്തി. സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയ പ്രിയ ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.'' - പൊലീസ് പറഞ്ഞു. 

രക്ഷപ്പെടുത്തിയ സ്ത്രീകളിലൊരാള്‍ നടിയും ഗായികയുമാണ്. സാവ്ധാന്‍ ഇന്ത്യ എന്ന ടിവി ഷോയില്‍ അഭിനയിക്കുന്ന സ്ത്രീയാണ് ഇവര്‍. മറ്റൊരാള്‍ മറാത്തി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു വെബ് സീരിസില്‍ അഭിനയിക്കുകയാണ്. സംഭവത്തില്‍ പ്രിയ ശര്‍മ്മക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. 
 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം