തിരുവനന്തപുരത്ത് ബിജെപി-സിപിഎം സംഘര്‍ഷം; ഇരുപാർട്ടി പ്രവര്‍ത്തകര്‍ക്കും പരിക്ക്

Published : Mar 10, 2019, 10:46 PM ISTUpdated : Mar 11, 2019, 03:05 PM IST
തിരുവനന്തപുരത്ത് ബിജെപി-സിപിഎം സംഘര്‍ഷം; ഇരുപാർട്ടി പ്രവര്‍ത്തകര്‍ക്കും പരിക്ക്

Synopsis

ബിജെപി - സിപിഎം സംഘര്‍ഷത്തില്‍ ഇരുപാർട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും നാല് സി പി എം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറശാലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. സംഘർഷത്തില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും നാല് സി പി എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എസ് എഫ് ഐ പാറശാല ഏരിയ പ്രസിഡന്‍റ് അബുവിന്‍റെ തലക്ക് പുറകിലാണ് വെട്ടേറ്റത്.  കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഉണ്ടായ തർക്കമാണ് സി പി എം-ബി ജെ പി അക്രമത്തിൽ കലാശിച്ചത്. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിലും സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡോറിൽ നിന്ന് കൊല്ലത്ത് വന്നിറങ്ങി യുവാവ്; സുഹൃത്തിന് കൊറിയര്‍ അയച്ചിട്ടുണ്ടെന്ന് മറുപടി, വീട്ടിലെത്തി പരിശോധനയിൽ എംഡിഎംഎ ഗുളികകൾ പിടികൂടി
രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരത; യുവതിയെ ബലം പ്രയോഗിച്ച് സ്ലീപ്പർ ബസിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ