ബിജെപി നേതാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ആരോപണം

Published : Apr 18, 2019, 05:18 PM ISTUpdated : Apr 18, 2019, 05:39 PM IST
ബിജെപി നേതാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ആരോപണം

Synopsis

ശിശുപാലിന്‍റെ മരണം കൊലപാതകമാണെന്നും ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപിയുടെ ആരോപണം. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്

കൊല്‍ക്കത്ത: ബിജെപി നേതാവിന്‍റെ മൃതദേഹം മരത്തില്‍ തൂങ്ങിയാടുന്ന നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ആര്‍സ പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം. സിര്‍ക്കാബെയ്ദ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ ശിശുപാല്‍ സെഹിസാറിന്‍റെ മൃതദേഹമാണ് മരത്തില്‍ തൂങ്ങിയാടുന്ന നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഗ്രാമവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ശിശുപാലിന്‍റെ മരണം കൊലപാതകമാണെന്നും ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപിയുടെ ആരോപണം. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

പ്രദേശത്ത് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍ സ്ഥിരമാണ്. അടുത്തയിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന സമയത്ത് ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി മാറിയിരുന്നു. ഇതിനൊപ്പം ശിശുപാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണ് ഇപ്പോള്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ