ബിജെപി എംപി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

Published : Nov 10, 2019, 03:06 PM IST
ബിജെപി എംപി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

Synopsis

കഴുത്തിന് നിസ്സാര പരിക്ക് പറ്റിയെ എംപിയെ ഹരിദ്വാറിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിദ​ഗ്ദധ ചികിത്സയ്ക്കായി അദ്ദേഹത്തെ ദില്ലി എയിംസിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ഹരിദ്വാർ: ബിജെപി എംപി തിരാത് സിം​ഗ് രാവത്ത് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഭീമ​ഗോഡ് പന്തിന് സമൂപത്ത് വച്ചായിരുന്നു അപകടം നടന്നത്. തലകീഴായിട്ടാണ് വാഹനം മറിഞ്ഞു കിടന്നിരുന്നത്. ഉത്തരാഖണ്ഡ് ഖാർവാളിലെ എംപിയാണ് തിരാത് സിം​ഗ് റാവത്ത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് എംപി സഞ്ചരിച്ച വാഹനം തല കീഴായി മറിഞ്ഞത്. കഴുത്തിന് നിസ്സാര പരിക്ക് പറ്റിയെ എംപിയെ ഹരിദ്വാറിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിദ​ഗ്ദധ ചികിത്സയ്ക്കായി അദ്ദേഹത്തെ ദില്ലി എയിംസിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അപകടം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിനൊപ്പം ഡ്രൈവറും ​ഗൺമാനും ഉണ്ടായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി