കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഡൗൺലോഡ് ചെയ്തു; ബിജെപി ഐടി സെൽ മുൻ കോ-ഓർഡിനേറ്റർ അറസ്റ്റിൽ

Published : Oct 06, 2020, 03:30 PM ISTUpdated : Oct 06, 2020, 03:55 PM IST
കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഡൗൺലോഡ്  ചെയ്തു; ബിജെപി ഐടി സെൽ മുൻ കോ-ഓർഡിനേറ്റർ അറസ്റ്റിൽ

Synopsis

ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച അശ്വിന്‍റെ മൊബൈൽ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. 

ആലത്തൂർ: ഇന്‍റര്‍നെറ്റിൽ നിന്നും  കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തതിന്  ബി.ജെ.പി ഐടി സെൽ മുൻ കോ- ഓർഡിനേറ്റർ അറസ്റ്റിൽ.  ബി.ജെ.പി ആലത്തൂർ മണ്ഡലം ഐ ടി സെൽ മുൻ  കോ ഓർഡിനേറ്റർ ആലത്തൂർ പെരുങ്കുളം സ്വദേശി അശ്വിൻ മുരളിയെയാണ്(28) ആലത്തൂർ സി.ഐ ബോബിൻ മാത്യുവിൻറെ നേതൃത്വത്തിലുള്ള സംഘം  അറസ്റ്റ് ചെയ്ത്. 

കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പോലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി പാലക്കാട് എസ്.പി യുടെ നിർദ്ദേശാനുസരണം റെയ്ഡ് നടത്തിയ റെയ്ഡിലാണ് അശ്വിൻ മുരളിയെ അറസ്റ്റ് ചെയ്യുന്നത്.  ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ  ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

ഐ.ടി. ആക്ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്തു. ഗ്രേഡ് എസ്.ഐ റഹിമാൻ, എ.എസ്.ഐ ബാബു പോൾ, സി.പി.ഒ സുജിഷ, സൈബർ സെൽ ഉദ്യോഗസ്ഥൻ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ