സനൂപ് വധക്കേസ്; മുഖ്യപ്രതി നന്ദൻ കുന്ദംകുളത്ത് പിടിയിൽ

Published : Oct 06, 2020, 03:24 PM ISTUpdated : Oct 06, 2020, 04:05 PM IST
സനൂപ് വധക്കേസ്; മുഖ്യപ്രതി നന്ദൻ കുന്ദംകുളത്ത് പിടിയിൽ

Synopsis

സനൂപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ്ട് നന്ദൻ കുത്തിയതെന്നാണ് എഫ്ഐആർ. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണെന്ന് പൊലീസ് 

തൃശ്ശൂർ: സിപിഎം പ്രവർത്തകൻ സനൂപിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി നന്ദനെ പൊലീസ് പിടികൂടി. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. തൃശ്ശൂ‍ർ ജില്ലയിൽ കുന്ദംകുളത്തു നിന്നാണ് നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. ജില്ല വിട്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് നന്ദൻ പൊലീസ് പിടിയിലായത്.  ബസിൽ കയറി പോകാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഇപ്പോൾ കുന്ദംകുളം എസിപി ഓഫീസിലാണ്.

കൊലപാതകം നടന്ന രാത്രി തന്നെ  പ്രതികളായ നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നന്ദൻ രണ്ടുമാസം മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ്ട് നന്ദൻ കുത്തിയതെന്നാണ് എഫ്ഐആർ. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണെന്ന് പൊലീസ് പറയുന്നു. 

നന്ദൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന  അനുമാനത്തെ തുടർന്ന് ഇയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ