ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

Published : Dec 09, 2020, 09:33 PM IST
ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

Synopsis

ബുധനാഴ്ച ഉച്ചയോടെയാണ് ഗോസായ്ഗഞ്ച് ബസാറിലെ ഒരു കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ദിലിപ് ഗിരിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. 

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്നംഘ സംഘം പട്ടാപ്പകൽ ബി ജെ പി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബി ജെ പി പ്രവർത്തകനായ ദിലിപ് ഗിരി(42) എന്നയാളെയാണ് കൊലപ്പെടുത്തിയത്.  ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.

ബുധനാഴ്ച ഉച്ചയോടെയാണ് ഗോസായ്ഗഞ്ച് ബസാറിലെ ഒരു കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ദിലിപ് ഗിരിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. 

വെടിവെപ്പിന് പിന്നാലെ ബസാറിലെ വ്യാപാരികള്‍ പരിഭ്രാന്തരായിലാണ്.  പലരും കടകള്‍ അടച്ച് വീടുകളിലേക്ക് മടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ