തൃശ്ശൂര്‍ ശക്തൻ സ്റ്റാൻ‍ഡിൽ ബ്ലേഡ് കൊണ്ട് ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Published : Dec 17, 2022, 03:50 PM IST
തൃശ്ശൂര്‍ ശക്തൻ സ്റ്റാൻ‍ഡിൽ ബ്ലേഡ് കൊണ്ട് ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Synopsis

ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം. 

തൃശ്ശൂര്‍: തിരക്കേറിയ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേൽപിച്ചു. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് സ്റ്റാൻഡിൽ വച്ച് മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരിഞ്ഞ് ആക്രമിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം. 

ഷാപ്പിൽ നിന്നും സ്റ്റാൻഡിലെത്തിയ മൂന്ന് പേര്‍ക്ക് നേരെയായിരുന്നു ആക്രമണം. തൃശ്ശൂര്‍ സ്വദേശികളായ അനിൽ, മുരളി, നിഥിൻ എന്നിവർക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിൻ്റെ കൈത്തണ്ടയിലും ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടാകാലോടെയായിരുന്നു സംഭവം. 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ