
കറാച്ചി: പാകിസ്ഥാനിലെ ബലോചിസ്ഥാൻ മേഖലയിലെ പള്ളിയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. മുതിർന്ന പൊലീസ് ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നവരായി പൊലീസ് വ്യക്തമാക്കി. 20 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഡിഎസ്പി അമാനുള്ളയാണ് കൊല്ലപ്പെട്ടത്. സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
'പൊലീസിനും ഭരണകൂടത്തിന് എല്ലാ സഹായവും നൽകും. നിരപരാധികളെ ലക്ഷ്യമിടുന്നവർ ഒരിക്കലും ഒരു യഥാർത്ഥ മുസ്ലിമാകില്ല'- സൈനിക മേധാവി ഖമർ ബാജ്വ പറഞ്ഞു. രണ്ടുദിവസം മുൻപ് നടന്ന ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam