കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ വാച്ചര്‍‍ അറസ്റ്റിൽ

Web Desk   | Asianet News
Published : Mar 18, 2022, 12:25 AM IST
കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ വാച്ചര്‍‍ അറസ്റ്റിൽ

Synopsis

രണ്ടായിരത്തി ഇരുപതിലായിലായിരുന്നു കേസിനാസ്പദമായ സംഭവം. ആ സമയത്ത് പത്താംക്ലാസിൽ പഠിക്കുകയായിരുന്നു പെണ്‍കുട്ടി.

കാഞ്ഞാര്‍: ഇടുക്കിയിൽ കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയെ (Blind Student) പീ‍ഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ വാച്ചര്‍‍ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശി രാജേഷാണ് അറസ്റ്റിലായത്. സംഭവം ഒതുക്കിതീര്‍ക്കാൻ സ്കൂൾ (School) അധികൃതര്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

രണ്ടായിരത്തി ഇരുപതിലായിലായിരുന്നു കേസിനാസ്പദമായ സംഭവം. ആ സമയത്ത് പത്താംക്ലാസിൽ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. സ്കൂൾ വാച്ചറായ രാജേഷ് ബസിൽ വച്ചും ഹോസ്റ്റലിൽ വച്ചും പെണ്‍കുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം പെണ്‍കുട്ടി സുഹൃ ത്തിനോട് വെളിപ്പെടുത്തുന്നത്.സുഹൃത്ത് വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. 

എന്നാൽ കേസ് ഒതുക്കി തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം. തുടര്‍ന്ന് കാഴ്ചപരിമിതരുടെ സംഘടനയായ ഫെ‍ഡറേഷൻ ഓഫ് ബ്ലൈൻഡ് ഡിജിപിക്ക് പരാതി നൽകി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം സംഭവം അന്വേഷിച്ച് കാഞ്ഞാര്‍ പൊലീസ് പ്രതി രാജേഷിനെ അറസ്റ്റ് ചെയ്തു. 

പീഡനശ്രമം, വിവിധ പോക്സോ വകുപ്പുകൾ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം ഒതുക്കി തീര്‍ക്കാൻ ശ്രമച്ചെന്ന ആരോപണത്തിൽ സ്കൂൾ അധികൃതര്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായും കാഞ്ഞാര്‍ പൊലീസ് അറിയിച്ചു.

സ്കൂള്‍ പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമായി അധ്യാപിക

 

പാലക്കാട്: സ്കൂള്‍ പ്രിന്‍സിപ്പല്‍ (School Principal) അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമായി എഴുത്തുകാരന്‍ ചെറുകാടിന്‍റെ ചെറുമകളും കെമിസ്ട്രി അധ്യാപികയുമായ (Dhanya) ധന്യ. പൊലീസ് ദുര്‍ബലവകുപ്പുകള്‍ ചുമത്തി പ്രിന്‍സിപ്പലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.

പട്ടാമ്പിക്കടുത്ത് വല്ലപ്പുഴ ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപികയായ ധന്യയാണ് പരാതിക്കാരി. മറ്റൊരു ടീച്ചറുടെ പരാതി പരിഹാരത്തിനായി പ്രിന്‍സിപ്പല്‍ വിളിച്ച മീറ്റിങ്ങില്‍ പങ്കെടുക്കവേ ലാബ് അസിസ്റ്റന്‍റ് മണികണ്ഠന്‍ മോശമായി പെരുമാറി. പ്രിന്‍സിപ്പല്‍ സി.ടി. മുഹമ്മദ് കുട്ടി ഇത് തടഞ്ഞില്ല. സ്കൂള്‍ മാനെജര്‍ക്ക് പരാതി നല്‍കാനുള്ള അവസരവും നിഷേധിച്ചു. അനുമതി ചോദിച്ചെത്തിയപ്പോള്‍ ഭീഷണി മുഴക്കിയെന്നും അധ്യാപിക ആരോപിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അധ്യാപക യോഗത്തിലും അധിഷേപം തുടര്‍ന്നതായും ആക്ഷേപമുണ്ട്

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി നല്‍കിയിട്ടും പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയെന്നാണ് അധ്യാപികയുടെ ആരോപണം. പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ഒരുവിഭാഗം സ്കൂളില്‍ മാനസിക പീഡനം തുടരുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും കാണിച്ച് വനിതാ കമ്മീഷനു പരാതി നല്‍കി കാത്തിരിക്കുകയാണ് ധന്യ. എന്നാല്‍ അധ്യാപികയുടെ ആരോപണങ്ങള്‍ പ്രിന്‍സിപ്പല്‍ നിഷേധിച്ചു. അധ്യാപികയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നാണ് പട്ടാന്പി പൊലീസിന്‍റെ വിശദീകരണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം