
ചിത്രകൂട്: പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രകൂട് ജില്ലയിലുള്ള മൗതെഹ്സിലിലാണ് സംഭവം. കുട്ടികളുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് പെണ്‍കുട്ടികളും ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഉച്ചയ്ക്ക് ഒരുമണിയോടെ ഇരുവരും വീടുകളില്‍ നിന്ന് കയറുമായി ഇറങ്ങിപ്പോരുകയായിരുന്നെന്നാണ് വിവരം. വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരെയും വീടുകളില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം വ്യക്തമായിട്ടില്ല. പെണ്‍കുട്ടികളുടെ വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും അവര്‍ക്കും കാരണമറിയില്ലെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam