വിദേശ വനിതകളെ വച്ച് പെണ്‍വാണിഭം: സിനിമ പ്രോഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 6, 2020, 10:01 AM IST
Highlights

സുരേഷ് സെറീന എന്ന ഉസ്ബകിസ്ഥാന്‍ സ്വദേശിനിയോടൊപ്പം ചേര്‍ന്നാണ് സെക്സ് റാക്കറ്റ് നടത്തി വന്നികുന്നത്. ഉസ്ബകിസ്ഥാനില്‍ നിന്നും ഇവരുടെ സഹായത്തോടെ  രാജേഷ് പെണ്‍കുട്ടികളെ മുംബൈയില്‍ എത്തിക്കും. 

മുംബൈ: വിദേശ വനിതകളെ എത്തിച്ച് മുംബൈ നഗരത്തില്‍ സെക്സ് റാക്കറ്റ് നടത്തിയ ബോളിവുഡ് സിനിമ പ്രോഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍.  ബോളിവുഡ് സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാജേഷ് കുമാര്‍ ലാലിനെയാണ് കഴിഞ്ഞ ദിവസം ജൂഹുവിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ റൂമിലുണ്ടായിരുന്ന രണ്ട് വിദേശ വനിതകളെ പൊലീസ് മോചിപ്പിച്ചിട്ടുണ്ട്.

സുരേഷ് സെറീന എന്ന ഉസ്ബകിസ്ഥാന്‍ സ്വദേശിനിയോടൊപ്പം ചേര്‍ന്നാണ് സെക്സ് റാക്കറ്റ് നടത്തി വന്നികുന്നത്. ഉസ്ബകിസ്ഥാനില്‍ നിന്നും ഇവരുടെ സഹായത്തോടെ  രാജേഷ് പെണ്‍കുട്ടികളെ മുംബൈയില്‍ എത്തിക്കും. പിന്നീട് ഇവരെ വച്ച് 80,000 വരെ ഒരാളില്‍ നിന്നും ഇടാക്കിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്.

ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ മോചിപ്പിക്കപ്പെട്ട യുവതികള്‍ ഉസ്ബകിസ്ഥാനില്‍ നിന്നാണ്. ഡിസംബര്‍ 23-ന് ജൂഹുവിലെ ഈ ഹോട്ടലില്‍ നടത്തിയ മറ്റൊരു റെയ്ഡില്‍ മൂന്ന് വിദേശ യുവതികളെ പൊലീസ് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ലഭിച്ച സൂചനകള്‍ പ്രകാരമാണ് മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം വീണ്ടും റെയ്ഡ് നടത്തിയത്. സെക്സ് റാക്കറ്റിലെ പ്രധാന കണ്ണി സെറീന ഇപ്പോള്‍ ഉസ്ബകിസ്ഥാനിലാണ് എന്നാണ് പൊലീസിന് ലഭിച്ച സൂചന.

അതേ സമയം കഴിഞ്ഞ ദിവസം പൂനെയില്‍ നടത്തിയ റെയ്ഡില്‍ മഹാരാഷ്ട്ര പൊലീസിലെ ക്രൈം ബ്രാഞ്ച് മറ്റൊരു അന്തര്‍ സംസ്ഥാന സെക്സ് റാക്കറ്റിനെ തകര്‍ത്തിരുന്നു. പൂനെയിലെ ഹദപ്‌സറിലുള്ള ഭേക്കരിനഗറില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന സെക്സ് റാക്കറ്റാണ് പൊലീസ് തകര്‍ത്തത്. പെണ്‍വാണിഭ സംഘത്തില്‍ നിന്നും ആറ് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. വ്യാഴാഴ്ച പൂനെ സിറ്റി പൊലീസ് സോഷ്യല്‍ സെക്യൂരിറ്റി സെല്ലാണ് റെയിഡ് നടത്തി സംഘത്തെ പിടികൂടിയത്. പോലീസ് രക്ഷപ്പെടുത്തിയ സ്ത്രീകളില്‍ നാല് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശിനികളാണ്.

മഹാരാഷ്ട്രയില്‍ മാത്രം നിര്‍ബന്ധിച്ച് പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 116 സ്ത്രീകളെയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സോഷ്യല്‍ സെക്യൂരിറ്റി സെല്‍ രക്ഷപ്പെടുത്തിയത്. പല പോലീസ് സ്റ്റേഷനുകളിലായി 38 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

click me!