
മലപ്പുറം: സ്വർണം വാങ്ങി കബളിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ ശബീറലി (30)യെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ചെമ്മാട് പരപ്പനങ്ങാടി റോഡിലെ ഒരു ജ്വല്ലറിയിൽ നിന്നും പതിനൊന്നര പവൻ സ്വർണം വാങ്ങി കബളിപ്പിച്ച സംഭവത്തിലാണ് ഇയാൾ അറസ്റ്റിൽ ആയത്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങിയ ശേഷം എൻ ഇ എഫ് ടി വഴി പണം അടച്ചതായി കാണിച്ച് ഇയാൾ സ്വർണം കൊണ്ടു പോവുകയായിരുന്നു. എന്നാൽ പിന്നീടുള്ള പരിശോധനയിൽ പണം എത്തിയിട്ടില്ല എന്ന് മനസ്സിലായി. ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സി സി ടി വിയിൽ കാറിന്റെ നമ്പർ കണ്ടെത്തുകയും തുടർന്ന് പൊലീസ് അന്വേഷണത്തിൽ കോഴിക്കോട് വെച്ച് ഇയാളെ പിടികൂടുകമായിരുന്നു. ഇതിനുമുമ്പും വേങ്ങരയിൽ ഒരു ജ്വല്ലറിയിലെ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.
Read Also: ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റി കിട്ടി; രസീത് കണ്ട് യുവാവ് ഞെട്ടി, ഇതേത് സ്ഥലം!!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam