
ഇന്‍ഡോര്‍: ഡോക്ടറുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് ഐ സി യു വില്‍ നിന്നും മാറ്റിയ ഒമ്പത് വയസ്സുകാരന്‍ മരിച്ചു. ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത്‌റോ ആശുപത്രിയില്‍ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. ഡോക്ടര്‍ പറഞ്ഞത് വകവെക്കാതെ ബന്ധുക്കള്‍ കുട്ടിയെ ഐ സി യുവില്‍ നിന്ന് മാറ്റിയപ്പോഴാണ് മരണം സംഭവിച്ചത്.
ശനിയാഴ്ചയാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഞായറാഴ്ച കുട്ടിയുടെ ബന്ധുക്കള്‍ ഡോക്ടറുടെ ഉപദേശം പരിഗണിക്കാതെ കുട്ടിയെ തിരികെ കൊണ്ടുപോകുകയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് എ എന്‍ ഐയോട് പറഞ്ഞു. കുട്ടിക്ക് മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam