മേല്‍ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടി; യുവാവിന്‍റെ വീട്ടുകാരെ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Published : Jul 28, 2019, 10:08 PM ISTUpdated : Jul 28, 2019, 10:14 PM IST
മേല്‍ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടി; യുവാവിന്‍റെ വീട്ടുകാരെ നഗ്നരാക്കി  മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Synopsis

യുവാവ് പെണ്‍കുട്ടിയുമായി നാടുവിട്ടതിന് ശേഷം ഒരുമാസം പിന്നിടുമ്പോഴാണ് യുവാവിന്‍റെ വീട്ടുകാരെ ഉയര്‍ന്ന ജാതിക്കാരായ 100-ഓളം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ചെന്നൈ: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് യുവാവിന്‍റെ വീട്ടുകാരെ വിവസ്ത്രരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലാണ് കുടുബാംഗങ്ങള്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

യുവാവ് പെണ്‍കുട്ടിയുമായി നാടുവിട്ടതിന് ശേഷം ഒരുമാസം പിന്നിടുമ്പോഴാണ് യുവാവിന്‍റെ വീട്ടുകാരെ ഉയര്‍ന്ന ജാതിക്കാരായ 100-ഓളം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. നവിതര്‍ ജാതിയില്‍പ്പെട്ട യുവാവും താരതമ്യേന ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയും തമ്മില്‍ എട്ടുവര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. കോളേജില്‍ പ്രവേശനം നേടാനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി യുവാവിനോടൊപ്പം നാടുവിടുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. യുവാവിനൊപ്പമാകാം പെണ്‍കുട്ടി പോയതെന്ന നിഗമനത്തിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് രൂക്ഷമായതോടെ യുവാവിന്‍റെ കുടുംബം നാടുവിട്ട് മറ്റൊരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു.  മറ്റ് ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം ധര്‍മ്മപുരിയിലേക്ക് തിരികെ എത്തിയപ്പോഴാണ് യുവാവിന്‍റെ കുടുംബത്തെ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; സംഭവം പാലക്കാട്
ടൈ​ഗർ ഷ്റോഫിനെ ആക്രമിച്ചത് 8 മാസത്തെ ആസൂത്രണത്തിന് ശേഷം, പദ്ധതിക്കായി 3 ഹിറ്റ് സ്ക്വാഡുകൾ, പിന്നിൽ ബിഷ്ണോയ് സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്