കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രേഹൻ, ആയുധങ്ങളെത്തിച്ച കുനാൽ സാങ്കേതിക സഹായം നൽകിയ പ്രാഞ്ചാൽ എന്നിവർ അനിൽ പണ്ഡിറ്റുമായി ചേർന്ന് ആസൂത്രണം നടത്തി. ആദ്യ സംഘം മുംബൈയിലെത്തി നിരീക്ഷണം നടത്തുകയും രണ്ടാമത്തെ സംഘം ആയുധവും പണവും സമാഹരിക്കുകയും ചെയ്തു.

മുംബൈ: ടൈഗർ ഷ്റോഫിനെ നേരെയുണ്ടായ വെടിവയ്പ്പിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്. ആക്രമണത്തിനായി മൂന്ന് ഹിറ്റ് സ്ക്വാഡുകളെ നിയോഗിച്ചെന്നും ബിഷ്ണോയി സംഘാംഗം അനിൽ പണ്ഡിറ്റ് മുഖ്യസൂത്രധാരനെന്നും പോലീസ് വ്യക്തമാക്കി. ഇതിനിടെ കേസിൽ ഒരാളെ കൂടി ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു.

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പിനു പിന്നിൽ ബിഷ്ണോയ് ഗ്യാങ് തന്നെയെന്ന് സ്ഥിരീകരിക്കുകയാണ് പോലീസ്. എട്ടുമാസത്തിലേറെ ആസൂത്രണം നടത്തിയായിരുന്നു ആക്രമണം. ബോളിവുഡിലെ ഏതെങ്കിലും ഒരു നടനെ അപായപ്പെടുത്തി ഭീതി പടർത്തുകയായിരുന്നു ലക്ഷ്യം. പിന്നാലെ പണതട്ടലും. ആദ്യം ആമിർ ഖാനെയും സൽമാൻ ഖാനെയുമെല്ലാം നിരീക്ഷിച്ചെങ്കിലും സുരക്ഷ കുറവുളള ടൈഗറിനെ തെരഞ്ഞെടുക്കുകയായിരുന്നു. ആക്രമണത്തിനായി മൂന്ന് സംഘത്തെ നിയോഗിച്ചു. സാമ്പത്തിക സഹായവും പദ്ധതിയും തയ്യാറാക്കിയത് യു എസിലുളള ബിഷ്ണോയ് സംഘാംഗം അനിൽ പണ്ഡിറ്റ്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രേഹൻ, ആയുധങ്ങളെത്തിച്ച കുനാൽ സാങ്കേതിക സഹായം നൽകിയ പ്രാഞ്ചാൽ എന്നിവർ അനിൽ പണ്ഡിറ്റുമായി ചേർന്ന് ആസൂത്രണം നടത്തി. ആദ്യ സംഘം മുംബൈയിലെത്തി നിരീക്ഷണം നടത്തുകയും രണ്ടാമത്തെ സംഘം ആയുധവും പണവും സമാഹരിക്കുകയും ചെയ്തു. മുംബൈയിൽ ആയുധം എത്തിച്ചു നൽകാൻ മൂന്നാമതൊരു സംഘം കൂടി രൂപീകരിച്ചു. കൃത്യമായ പദ്ധതിയോടെയായിരുന്നു ബിഷ്ണോയി സംഘത്തിന്റെ നീക്കങ്ങൾ. ഇതിനിടെ ഹരിയാനയിൽ നിന്നും അമാൻ എന്നൊരാൾ കൂടി പിടിയിലായി. നേരത്തെ അറസ്റ്റിലായ കുനാൽ ഇയാളുടെ അക്കൗണ്ടിലേക്ക് പലതവണ പണമയച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.

YouTube video player