യുവതിയോട് ആൺസുഹൃത്തിന്റെ കൊടുംക്രൂരത, ശരീരത്തിൽ സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി, ദില്ലി സ്വദേശി അറസ്റ്റിൽ, യുവതി ​ഗുരുതരാവസ്ഥയിൽ

Published : Feb 22, 2026, 10:04 AM IST
youth attack girlfriend

Synopsis

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ദില്ലി: ​ഗുരു​​ഗ്രാമിൽ യുവതിയോട് ആൺസുഹൃത്തിന്റെ കൊടുംക്രൂരത. യുവതിയുടെ സ്വകാര്യഭാ​ഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി. ത്രിപുര സ്വദേശിയായ യുവതിയെ ക്രൂകൃത്യത്തിന് ഇരയാക്കിയ ആൺസുഹൃത്ത് ശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ത്രിപുരയിൽ നിന്നും ദില്ലിയിൽ ബയോ ടെക്നോളജി പഠിക്കാനെത്തിയ 19കാരിയാണ് ക്രൂരതക്കിരയായത്. കഴിഞ്ഞ വർഷമാണ് ഡേറ്റിം​ഗ് ആപ്പ് വഴി ഇവർ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. 

പിന്നീട് ​ഗുരു​ഗ്രാമിൽ ഇവർ ഒന്നിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് പൊലീസ് പറയുന്നത്. ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് യുവതിയുെട സ്വകാര്യഭാ​ഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയത്. നിലവിൽ ​ഗുരുതരമായി പൊള്ളലേറ്റ് പെൺകുട്ടി സഫ്ദർജം​ഗ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജയിലിനെ കുരുതിക്കളമാക്കി തടവുകാർ തമ്മിൽ സംഘർഷം, വീഡിയോ ദൃശ്യങ്ങളുമായി തടവുകാർ, പഞ്ചാബ് ജയിലിൽ വലിയ അക്രമം
സഹപാഠികളിൽ നിന്ന് ഒഴിഞ്ഞുമാറി വിദ്യാർത്ഥിനി, പുറത്ത് വന്നത് ക്രൂര പീഡനം, വയോധികനും ബന്ധുവിനും തടവും പിഴയും