മന്ത്രവാദിയെന്ന് മുദ്രകുത്തി 70കാരിയെ തേയിലത്തോട്ടത്തിലിട്ട് ആക്രമിച്ചു

Web Desk   | Asianet News
Published : Nov 19, 2020, 10:55 PM IST
മന്ത്രവാദിയെന്ന് മുദ്രകുത്തി 70കാരിയെ തേയിലത്തോട്ടത്തിലിട്ട് ആക്രമിച്ചു

Synopsis

പ്രായമായ സ്ത്രീയെ മന്ത്രവാ​ദിയെന്ന് ആരോപിച്ച ഒരു സംഘം ആളുകൾ അവരെ ആക്രമിക്കുകയായിരുന്നു

ഗുവാഹത്തി: അസ്സമിലെ ​ഗോലഘട്ടിൽ വച്ച് മന്ത്രവാദിയെന്ന് ആരോപിച്ച് 70 കാരിയെ ആക്രമിച്ചു. മിസമോറ തേയില എസ്റ്റേറ്റിൽ വച്ച് ബുധനാഴ്ച രാത്രിയാണ സംഭവമുണ്ടായത്. ദെർ​ഗോൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു ആക്രമണം നടന്നത്. പ്രായമായ സ്ത്രീയെ മന്ത്രവാ​ദിയെന്ന് ആരോപിച്ച ഒരു സംഘം ആളുകൾ അവരെ ആക്രമിക്കുകയായിരുന്നു. ​

ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസുകാർ സ്ഥലത്തെത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സംഘം രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹശേഷവും ബന്ധം; മൃതദേഹത്തിന്റെ ഫോട്ടോ അയച്ചുനൽകിയത് ഇന്ത്യയിലുള്ള കാമുകിയ്ക്ക്; യുഎസിൽ ഭാര്യയെ കൊന്ന കേസിൽ ഇന്ത്യൻ ടെക്കി അറസ്റ്റിൽ
അടുപ്പിൽ തീയുണ്ടായിരുന്നില്ല, കനലുണ്ടായിരുന്നു; വീട്ടിൽ നിന്നും കരിഞ്ഞ മണം വന്നതിനെ തുടർന്ന് പരിശോധിച്ച് പൊലീസ്, തൊണ്ടിമുതലുൾപ്പെടെ പ്രതി പിടിയിൽ