ഭാവി വധുവുമായി അവിഹിത ബന്ധമുള്ളയാളെ കഴുത്തറുത്ത് കൊന്ന് മൃത​ദേഹം പെട്ടിയിലാക്കി ​റെയിൽവെ ട്രാക്കിൽ തളളി

Published : Nov 19, 2020, 06:54 PM IST
ഭാവി വധുവുമായി അവിഹിത ബന്ധമുള്ളയാളെ കഴുത്തറുത്ത് കൊന്ന് മൃത​ദേഹം പെട്ടിയിലാക്കി ​റെയിൽവെ ട്രാക്കിൽ തളളി

Synopsis

​ഗുപ്തയെ പ്രതി കട്ടകൊണ്ട് തലക്കടിച്ചു, മൂന്ന് തവണ കത്തികൊണ്ട് കുത്തി, കഴുത്തറുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഉപേക്ഷിക്കാൻ സ്ത്രീയും അമ്മയുമാണ് പ്രതിയെ സഹായിച്ചത്. 

ദില്ലി: വിവാഹേതര ബന്ധം പുലർത്തിയ 46കാരനെ സ്ത്രീയുടെ ഭാവി വരൻ കഴുത്തറുത്ത് കൊന്നു. തന്റെ ഭാവിവധുവുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വ്യവസായിയായ നീരജ ​ഗുപ്തയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിയിലാക്കി ട്രെയിനിൽ കൊണ്ടുപോയി ​ഗുജറാത്തിലെ ഭറൂച്ചിൽ തള്ളി. സ്ത്രീയുടെ നോർത്ത്‍വെസ്റ്റ് ദില്ലിയിലെ വാടകവീട്ടിൽ വച്ച് സ്ത്രീയുടെ അമ്മയും കൊല്ലപ്പെട്ട നീരജ് ​ഗുപ്തയും ഭാവിവരനും തമ്മിൽ തർക്കം നടന്നിരുന്നു. ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു തർക്കമുണ്ടായത്. 

​ഗുപ്തയെ പ്രതി കട്ടകൊണ്ട് തലക്കടിച്ചു, മൂന്ന് തവണ കത്തികൊണ്ട് കുത്തി, കഴുത്തറുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഉപേക്ഷിക്കാൻ സ്ത്രീയും അമ്മയുമാണ് പ്രതിയെ സഹായിച്ചത്. ഫൈസൽ (29), ഷഹീൻ നാസ് (45), ജുബെർ (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

​നീരജ് ​ഗുപ്തയെ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഭർത്താവിന്റെ തിരോധാനത്തിന് പിന്നിൽ സ്ത്രീയ്ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി നീരജിന്റെ ഭാര്യ പൊലീസിനെ അറിയിച്ചിരുന്നു. അന്വേഷണത്തിൽ ഇവർ നീരജുമായുള്ള വിവാഹേതര ബന്ധം സമ്മതിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരുംചേർന്നാണ് ​ഗുപ്തയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രക്ഷകർത്താവെന്ന പേരിലെത്തി,നഴ്സറി സ്കൂളിൽ വടിവാളുമായി യുവാവിന്റെ ക്രൂരത, 4 പിഞ്ചുകുട്ടികൾക്ക് ജീവൻ നഷ്ടമായി, അറസ്റ്റ്
10 ലക്ഷം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ക്രൂരകൃത്യം; അരീക്കോട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍