ഭാര്യയുമായി സൗഹൃദം, വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥൻ്റെ കാലു തല്ലി ഒടിച്ചു; ചെങ്ങന്നൂരിൽ പ്രതി റിമാൻഡിൽ

Published : Apr 30, 2022, 10:43 PM IST
 ഭാര്യയുമായി സൗഹൃദം, വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥൻ്റെ കാലു തല്ലി ഒടിച്ചു; ചെങ്ങന്നൂരിൽ പ്രതി റിമാൻഡിൽ

Synopsis

തിട്ടമേല്‍ സ്വദേശി അരമന ബാബു എന്നു വിളിക്കുന്ന ബാബു ആണ് അറസ്റ്റിലായത്. ഭാര്യയുമായി ഉള്ള സൗഹൃദത്തിൻ്റെ പേരിലായിരുന്നു ആക്രമണം. 

ആലപ്പുഴ: ചെങ്ങന്നൂരില്‍  വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥൻ്റെ കാലു തല്ലി ഒടിച്ച കേസിൽ പ്രതി റിമാൻഡിൽ. തിട്ടമേല്‍ സ്വദേശി അരമന ബാബു എന്നു വിളിക്കുന്ന ബാബു ആണ് അറസ്റ്റിലായത്. ഭാര്യയുമായി ഉള്ള സൗഹൃദത്തിൻ്റെ പേരിലായിരുന്നു ആക്രമണം. 

കുട്ടമത്തറയില്‍ കാര്‍ത്തിക ഭവനില്‍ ജോസിനാണ് മർദ്ദനമേറ്റത്. 27ന് അർദ്ധ രാത്രിയാണ് ആണ് സംഭവം. വൈദ്യുതി ഇല്ലാത്ത സമയത്താണ് ബാബു വീട്ടില്‍ അതിക്രമിച്ചു കയറി ജോസിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ബാബുവിൻ്റെ ഭാര്യയുമായി ജോസിന് ഉള്ള സൗഹൃദമാണ് വൈരാഗ്യത്തിനും ആക്രമണത്തിനും കാരണമായി പൊലീസ് പറയുന്നത്. 

ഗുരുതരമായി പരിക്കറ്റ ജോസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ ബാബുവിനെ റിമാൻഡ് ചെയ്തു. ഒപ്പം രണ്ടു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല.ചെങ്ങന്നൂര്‍ ഡിവൈഎസ് പി ഡോ.ആര്‍ ജോസ്, സിഐ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചിൽ തുടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്