പന്നിഫാമിനെതിരെ പരാതി നൽകിയതിൽ പ്രതികാരം; വൃദ്ധനെ വധിക്കാൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിൽ

Published : Jun 26, 2022, 04:27 PM ISTUpdated : Jun 26, 2022, 04:34 PM IST
പന്നിഫാമിനെതിരെ പരാതി നൽകിയതിൽ പ്രതികാരം; വൃദ്ധനെ വധിക്കാൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിൽ

Synopsis

പ്രതികൾ നടത്തിവരുന്ന പന്നി ഫാമിനെതിരെ വിൽസൺ എന്നയാൾ പൂവാർ പഞ്ചായത്തിനും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതിൻ്റെ വിരോധംം കാരണമാണ് പ്രതികളായ ഇരുവരും ചേർന്ന് വൃദ്ധനായ വിൽസനെ ആക്രമിച്ചതെന്ന് പൂവാർ പൊലീസ് പറഞ്ഞു.

പൂവാർ: അയൽവാസിയായ വൃദ്ധനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിലായി. പരണിയം തിടുതിടുപ്പാൻവിള വീട്ടിൽ ജോയ് (54), സഹോദരൻ റാബി എന്നു വിളിക്കുന്ന ലോറൻസ് (42) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ നടത്തിവരുന്ന പന്നി ഫാമിനെതിരെ വിൽസൺ എന്നയാൾ പൂവാർ പഞ്ചായത്തിനും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതിൻ്റെ വിരോധംം കാരണമാണ് പ്രതികളായ ഇരുവരും ചേർന്ന് വൃദ്ധനായ വിൽസനെ ആക്രമിച്ചതെന്ന് പൂവാർ പൊലീസ് പറഞ്ഞു. പൂവാർ സിഐ എസ്ബി  പ്രവീണിൻ്റെ നേതൃത്വത്തിൽ എസ്ഐ  തിങ്കൾ ഗോപകുമാർ, സിപിഒമാരായ ശശി നാരായൺ, വിഷ്ണു പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻ്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്