ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു, തലയോട്ടി ആഷ്ട്രേയാക്കി, യുവതിയുടെ ക്രൂരകൊലപാതകത്തിന് പിന്നിൽ...

Published : Jul 07, 2023, 11:38 PM IST
ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു, തലയോട്ടി ആഷ്ട്രേയാക്കി, യുവതിയുടെ ക്രൂരകൊലപാതകത്തിന് പിന്നിൽ...

Synopsis

ജൂണ്‍മാസം 29നാണ് ക്രൂരമായ കൊലപാതകം നടന്നത്. 39കാരിയും അഞ്ചു കുട്ടികളുടെ അമ്മയുമായ മരിയയാണ് സാത്താൻ ഉപാസകന്‍റെ കത്തിക്കിരയായ വ്യക്തി. 

മെക്സിക്കോ സിറ്റി:  മെക്സിക്കോയിൽ 32കാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിച്ച്, തലയോട്ടി ആഷ് ട്രേയാക്കി. ചെകുത്താൻ ഉപാസകനായ ഇയാൾ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോർട്ട്. ചെകുത്താൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്.

ജൂണ്‍മാസം 29നാണ് ക്രൂരമായ കൊലപാതകം നടന്നത്. 39കാരിയും അഞ്ചു കുട്ടികളുടെ അമ്മയുമായ മരിയയാണ് സാത്താൻ ഉപാസകന്‍റെ കത്തിക്കിരയായ വ്യക്തി. ഒരു വർഷം മുമ്പാണ് അൽവാരോ, മരിയയെ വിവാഹം കഴിക്കുന്നത്. ദിവസങ്ങളായി കാണാതായ അമ്മയെ അന്വേഷിച്ചെത്തിയ മക്കളിൽ ഒരാളോടാണ് പ്രതി കൊലപാതക വിവരം ആദ്യം പറയുന്നത്. അമ്മയെ കൊന്നെന്നും പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു കൊലയാളിയുടെ വെളിപ്പെടുത്തൽ. 

പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സാത്താൻ ആവർത്തിച്ച് നിർബന്ധിച്ചതു കൊണ്ടാണ് കൊല ചെയ്തത് എന്ന് പ്രതി സമ്മതിച്ചു. കത്തിയും ഉളിയും ചുറ്റികയും കൊണ്ടായിരുന്നു കൊലപാതകം. അവയവ ഭാഗങ്ങൾ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി കുറച്ച് വീടിന് പുറകിലെ മലയിടുക്കിൽ എറിഞ്ഞു, കുറച്ച് വീടിനുള്ളിൽ സൂക്ഷിച്ചു. ഇതുമാത്രമല്ല, മരിയയുടെ തലച്ചോർ മെക്സിക്കൻ ഭക്ഷണമായ ടാക്കോസിനൊപ്പം ഭക്ഷിച്ചെന്നും തലയോട്ടി സിഗരറ്റ് ചാരം ഇടുന്ന പാത്രമായി ഉപയോഗിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

നിർമാണ തൊഴിലാളിയായ അൽവാരോ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മരിയയുടെ അമ്മ പറയുന്നു. മയക്കുമരുന്നിനും അടിമയാണിയാൾ. സാത്താൻ ആരാധനയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകളിടുമായിരുന്നു. അതിന്‍റെ രൂപവും ശരീരത്തിൽ പച്ച കുത്തിയിട്ടുണ്ട്. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ദുർമന്ത്രവാദം നടത്തിയതിന്‍റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹ ഭാഗങ്ങൾ പലതും ഇനിയും കണ്ടെത്താനുള്ളതിനാൽ സംസ്കാരം നടത്താനായിട്ടില്ല.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ