
കോഴിക്കോട് : ബർഗർ ലോഞ്ചിന്റെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിജിഡ് ഫുഡ്‌സ് മാനേജിംഗ് പാർടണർ എം.എച്ച് ഷുഹൈബിനെ (42) ആണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. മംഗലാപുരം സ്വദേശി ടി.എം. അബ്ദുൾ വാഹിദിന്റെ പരാതിയിലാണ് നടപടി. മംഗലാപുരം കോടതി പുറപ്പെടുപ്പിച്ച വാറന്റിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു.
ഒരു വർഷം മുൻപ് അബ്ദുൽ വാഹിദിന് ബർഗർ ലോഞ്ച് ഹോട്ടൽ തുടങ്ങാമെന്ന വ്യവസ്ഥയിൽ 70 ലക്ഷം രൂപ ഷുഹൈബ് വാങ്ങിയിരുന്നു. ഗ്യാരന്‍റിയായി ചെക്കും നൽകി. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. ഹോട്ടല്‍ ആരംഭിക്കുന്നതിനെപ്പറ്റി വിവരങ്ങളൊന്നും ഇല്ലാതായതോടെ അബ്ദുൽ വാഹിദ് ഷുഹൈബിനോട് പണം തിരികെ ആവശ്യപ്പെട്ടു. എന്നാഷ ഇയാള്‍ പണം നൽകുകുകയോ മറുപടി കൊടുക്കുകയോ ചെയ്തില്ല.
Read More : കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ; പരാതിക്കാരിയായ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു
എം.എച്ച് ഷുഹൈബിനെതിരെ വാഹിദ് പൊലീസിൽ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. ഇതോടെ അബ്ദുൽ വാഹിദ് മംഗലാപുരം കോടതിയെ സമീപിക്കുകയായിരുന്നു. സമാനമായ രീതിയിൽ മാത്തോട്ടം സ്വദേശി സാലി, അഫ്രിൽ ഉൾപ്പെടെ 7 പേരിൽ നിന്നും ബർഗർ ലോഞ്ചിന്റെ പേരിൽ ആകെ 4 കോടിയോളം രൂപ നിക്ഷേപമായി വാങ്ങിയെന്ന പരാതി ഷുഹൈബിനെതിരെ നിലവിലുണ്ട്. ഷുഹൈബിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Read More : 'ബസിൽ തൊട്ടുരുമ്മി യുവാവ്, ലൈംഗിക ചേഷ്ട, സ്വയംഭോഗം ചെയ്തു'; കൈയ്യോടെ പൊക്കി യുവനടി, പ്രതി റിമാൻഡിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam