ആ​ഗ്രയിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു; പന്ത്രണ്ട് പേർക്ക് പരിക്ക്

Web Desk   | Asianet News
Published : Jan 13, 2020, 04:19 PM IST
ആ​ഗ്രയിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു; പന്ത്രണ്ട് പേർക്ക് പരിക്ക്

Synopsis

പരിക്കറ്റവരിൽ‌ രണ്ട് പേരുടെ സ്ഥിതി ​ഗുരുതരമാണ്. ഇവരിൽ 10 പേരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. 

ആ​ഗ്ര: ഉത്തർപ്രദേശിലെ ആ​ഗ്രയിൽ ബസ് 20 അടി ആഴത്തിലുള്ള കുഴിയിലേക്ക് വീണ്  രണ്ട് പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗ്രയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വോൾവോ ബസ്  ആണ് അപകടത്തിൽ പെട്ടത്. ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ആഗ്രയിലെ സീനിയർ പോലീസ് സൂപ്രണ്ട് ബബ്ലൂ കുമാർ രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചു. 

പരിക്കറ്റവരിൽ‌ രണ്ട് പേരുടെ സ്ഥിതി ​ഗുരുതരമാണ്. ഇവരിൽ 10 പേരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. ബസ് ഡിവിഡറുമായി കൂട്ടിയിടിച്ച് ബാലൻസ് നഷ്ടപ്പെട്ട് കുഴിയിൽ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് വേയിൽ അപകടങ്ങൾക്ക് സാധ്യതയുള്ളതും മൂടൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥയുമാണുള്ളത്. വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ കണ്ണുവാജ് ജില്ലയിൽ ഒരു സ്വകാര്യ ഡബിൾ ഡെക്കർ ബസിന് ട്രക്കുമായി കൂട്ടിയിടിച്ച് 11 പേർ മരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്തിന്റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ