ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

Published : Sep 27, 2022, 05:18 PM IST
ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

Synopsis

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച്  പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തൃശൂര്‍:  കൊടുങ്ങല്ലൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ. അഴീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി എന്ന ബസിലെ കണ്ടക്ടർ മുള്ളൻബസാർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അച്ചു എന്ന അനീഷിനെയാണ്(35) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച്  പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം വീട്ടുകാർ അറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 2021 ഒക്ടോബർ മുതൽ പലതവണ ഇയാൾ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്