വൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാര്‍ തമ്മിലടി; കത്തികൊണ്ടുള്ള ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

Published : Aug 06, 2022, 11:23 AM ISTUpdated : Aug 06, 2022, 01:31 PM IST
വൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാര്‍ തമ്മിലടി; കത്തികൊണ്ടുള്ള ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

Synopsis

എറണാകുളം ഗുരുവായൂർ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസ്സിലെ ഡ്രൈവർക്കാണ് പരിക്കേറ്റത്. കൃത്യം നടത്തിയ മറ്റൊരു ബസ്സിലെ കണ്ടക്ടർ രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം: കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ രണ്ടു ബസ്സുകളിലെ ജീവനക്കാർ തമ്മിലടിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ ബസ് ഡ്രൈവർ സിജുവിന് പരിക്കേറ്റു.  എറണാകുളം ഗുരുവായൂർ റൂട്ടിലോടുന്ന വേദിക ബസ് കണ്ടക്ടർ സിജുവിന് ആണ് കുത്തേറ്റത്.

രാവിലെ എട്ടു മണിയോടെയാണ് രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കവും പിന്നാലെ സംഘര്‍ഷവുമുണ്ടായത്.ബസിന്‍റെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്.എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോകുന്ന  വേദിക ബസ് സ്റ്റാന്‍റില്‍ നിന്നും പുറപെട്ടതിനുശേഷം വഴിക്ക് വച്ച് യാത്രക്കാരെ കയറ്റിയതാണ് സംഘര്‍ഷത്തിന് തുടക്കം.ഇത് അമ്മേ നാരായണ ബസിലെ കണ്ടക്ടര്‍ രാധാകൃഷ്ൻ ചോദ്യം ചെയ്തു.പിന്നാലെ രണ്ട് കണ്ടക്ടര്‍മാരും തമ്മില്‍ അടിയും കത്തിക്കുത്തുമായി.വയറിന് കുത്തേറ്റ സിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിജുവിൻ്റെ പരിക്ക് ഗുരുതരമല്ല.

സിജുവിനെ കുത്തി പരിക്കേൽപ്പിച്ച അമ്മേ നാരായണ ബസ് കണ്ടക്ടർ രാധാകൃഷ്‌ണനെ മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.ബസില്‍ പൂമാല മുറിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന പേനാക്കത്തിയുപയോഗിച്ചാണ് രാധാകൃഷ്ൻ സിജുവിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

 Read Also:  70 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു, പുഴയില്‍ നിന്ന് അത്ഭുതകരമായി യുവതി രക്ഷപ്പെട്ടു

 70 അടി താഴ്ചയിലേക്ക്  മറിഞ്ഞ കാര്‍ പുഴയില്‍ വീണിട്ടും യുവതി കുത്തൊഴുക്കിലും അത്ഭുതകരമായി രക്ഷപ്പെട്ടതും വാര്‍ത്തയായി. ഇടുക്കി ചെറുതോണിയിലാണ് സംഭവം. ചെറുതോണി സ്വദേശിയായ അനു മഹേശ്വരനാണ് 70 മീറ്റര്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് പുഴയില്‍ വീണ ശേഷം രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

വ്യാഴാഴ്ച രാത്രി ചെറുതോണിയിലെ വീട്ടിലേക്ക് തങ്കമണിയില്‍ നിന്നും കാറില്‍ പോവുകയായിരുന്നു അനു. രാത്രി ഏഴരയോടെ മരിയപുരത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു. എതിര്‍ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിക്കാന്‍ വന്നപ്പോള്‍ അനു കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ കാര്‍ നിയന്ത്രണം വിട്ട് റോഡിന് വശത്തേ താഴ്ഭാഗത്തേക്ക് പതിച്ചു. കാര്‍ പലവട്ടം മലക്കം മറിഞ്ഞാണ് 70 അടി താഴ്ചയിലേക്ക് പതിച്ചത്. എന്നാല്‍ കാര്‍ പുഴയ്ക്ക് അടുത്ത് നിശ്ചലമായി ഇതോടെ കാറില്‍ നിന്നും ആയാസപ്പെട്ട് പുറത്തിറങ്ങിയപ്പോഴാണ് അനു പുഴയില്‍ വീണത്. (വിശദമായി വായിക്കാം....)

Read Also: റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് മരിച്ചു, പ്രതിഷേധം ശക്തം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ