
ദില്ലി: പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന ഭാര്യയുടെ പരാതിയിൽ വ്യവസായിക്ക് ഒമ്പത് വർഷം കഠിന തടവ്. ഛത്തീസ്ഗഡിലെ ദുർഗ് ഫാസ്റ്റ് ട്രാക്ക് കോവാദമനുസരിച്ച്, 2007-ൽ വിവാഹം കഴിഞ്ഞയുടനെ നിർബന്ധിത പ്രകൃതിവിരുദ്ധ ലൈംഗികത ഉൾപ്പെടെ, മാനസികവും ശാരീരികവുമായി ഇയാൾ നിരന്തരം ഭാര്യയെ പീഡിപ്പിച്ചു. സ്ത്രീധനത്തിന്റെ പേരിലും യുവതി പീഡിപ്പിക്കപ്പെട്ടെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. പീഡനം സഹിക്കവയ്യാതെ മകളെയും കൊണ്ട് ഇവർ 2016ൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു. 2016 മെയ് 7-ന് സുപെല പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകി. ഐപിസി സെക്ഷൻ 377, ഭർത്താവിനും മാതാപിതാക്കൾക്കും എതിരായ സ്ത്രീധന പീഡനത്തിന് സെക്ഷൻ 498 എ പ്രകാരമാണ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam