കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളില്‍ ആഹ്വാനം; ഒരാള്‍ പിടിയില്‍

By Web TeamFirst Published Sep 15, 2020, 11:24 PM IST
Highlights

വാട്സ്‌ആപ് കൂട്ടായ്മ വഴിയാണ് സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോകൾ ലംഘിക്കാൻ പരസ്യമായി അഹ്വാനം നടന്നത്. 

കൊച്ചി: കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തയാൾ കൊച്ചിയിൽ പൊലീസിന്‍റെ പിടിയിലായി. കളമശ്ശേരി പള്ളിലാംകര സ്വദേശി നിസ്സാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പെരുമ്പാവൂർ സ്വദേശി മുഹമ്മദ് അഷറഫ് ഗ്രൂപ്പ് അഡ്മിൻ അയ വാട്സ്‌ആപ് കൂട്ടായ്മ വഴിയാണ് സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോകൾ ലംഘിക്കാൻ പരസ്യമായി അഹ്വാനം നടന്നത്. മാസക് ഉപേക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കരുതെന്നുമായിരുന്നു ആഹ്വാനം. പെരുമ്പാവൂർ സ്വദേശി റഫീക്ക് അഡ്മിനായ വാട്ട്സാപ്പ് കൂട്ടായ്മയിലും സമാനരീതിയിലുള്ള സന്ദേശങ്ങങ്ങൾക്ക് പ്രചരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. 

പ്രോട്ടോകോൾ ലംഘിച്ച് ഹൈക്കോടതി പരിസരത്ത് ഈമാസം 18ന് പ്രതിഷേധം സംഘടിപ്പിക്കാനും കൂട്ടായ്മ സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു. കൂടുതൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നതായി കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. 

ഉടുമ്പൻചോലയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസ്; പൊലീസ് ഒത്തുകളിക്കുന്നുവെന്ന് കുടുംബം

click me!