'ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ചെടി' കൊല്ലത്ത് പരിസ്ഥിതി ദിനത്തില്‍ നട്ടത് കഞ്ചാവ് ചെടി; എക്സൈസ് നശിപ്പിച്ചു

By Web TeamFirst Published Jun 8, 2021, 12:06 AM IST
Highlights

പരിസ്ഥിതി ദിനത്തില്‍ സാമൂഹ്യവിരുദ്ധര്‍ പരസ്യമായി നട്ട കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. കൊല്ലം കണ്ടച്ചിറയിലായിരുന്നു സംഭവം. കഞ്ചാവ് തൈ നട്ട ലഹരിക്കടിമയായ യുവാവിനു വേണ്ടി അന്വേഷണം തുടരുയാണ്.

കൊല്ലം:  പരിസ്ഥിതി ദിനത്തില്‍ സാമൂഹ്യവിരുദ്ധര്‍ പരസ്യമായി നട്ട കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. കൊല്ലം കണ്ടച്ചിറയിലായിരുന്നു സംഭവം. കഞ്ചാവ് തൈ നട്ട ലഹരിക്കടിമയായ യുവാവിനു വേണ്ടി അന്വേഷണം തുടരുയാണ്.

കണ്ടച്ചിറ കുരിശടി മുക്കിടുത്തുളള റോഡിലായിരുന്നു പരിസ്ഥിതി ദിനത്തിലെ കഞ്ചാവ് ചെടി നടല്‍. ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ചെടിയാണെന്നും ഈ ചെടി ഇവിടെ വളരട്ടെ എന്നുമുളള ആഹ്വാനത്തോടെയാണ് മൂന്നു ചെറുപ്പക്കാര്‍ കഞ്ചാവ് ചെടി ഇവിടെ നട്ടതെന്ന് നാട്ടുകാര്‍ എക്സൈസിനോട് പറഞ്ഞു. തുടര്‍ന്നാണ് എക്സൈസ് സംഘം ഇവിടെയെത്തി ചെടി പിഴുതെടുത്തത്.

ലഹരിക്കടിമയായ ഒരു യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു മൂന്നംഗ സംഘം എത്തി കഞ്ചാവ് ചെടി നട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!