അങ്കമാലിയിലെ കോടികളുടെ മയക്കുമരുന്ന് വേട്ട: പ്രതിയുടെ ഫ്ലാറ്റിൽ നിന്ന് കൂടുതല്‍ മയക്കുമരുന്ന് കണ്ടെടുത്തു

By Web TeamFirst Published Jun 8, 2021, 12:05 AM IST
Highlights

അങ്കമാലിയില്‍ കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതി ആബിദിന്‍റെ ഫ്ലാറ്റിൽ നിന്ന് കൂടുതല്‍ മയക്കുമരുന്ന് കണ്ടെടുത്തു

കൊച്ചി: അങ്കമാലിയില്‍ കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതി ആബിദിന്‍റെ ഫ്ലാറ്റിൽ നിന്ന് കൂടുതല്‍ മയക്കുമരുന്ന് കണ്ടെടുത്തു. 70 മില്ലിഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം എംഡിഎംഎ എന്നിവയാണ് പൊലീസ് റെയ്ഡില്‍ കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് തയ്യാറാക്കി വച്ചിരുന്ന മയക്കുമരുന്നുകൾ കണ്ടെത്തിയത്. 70 മില്ലിഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം എംഡിഎംഎ എന്നിവയാണ് പൊലീസ് റെയ്ഡില്‍ കണ്ടെത്തിയത്. 

തൃക്കാക്കര ഭാരതമാതാ കോളേജിന് സമീപമുള്ള ആബിദിന്‍റെ ഫ്ലാറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. മൂന്ന് ആഴ്ച മുമ്പാണ് വാടകക്കെടുത്തത്. ആലുവ ഡിവൈഎസ്.പി സിനോജ്, അങ്കമാലി സിഐ അനൂപ് ജോസ്, എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

 കഴിഞ്ഞ ശനിയാഴ്ചയാണ് അങ്കമാലിയിൽ വൻ മയക്കമരുന്ന് വേട്ട നടന്നത്. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുകയായിരുന്ന കോടികൾ വിലവരുന്ന രണ്ട് കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വിൽപനയ്ക്കായി കൊണ്ടുവരുകയായിരുന്നു.

click me!