മുപ്പത് വർഷത്തോളമായി കഞ്ചാവ് വിൽപന; ഒടുവിൽ അച്ഛനും മകനും പിടിയില്‍

Published : Feb 28, 2020, 04:45 PM ISTUpdated : Feb 28, 2020, 05:11 PM IST
മുപ്പത് വർഷത്തോളമായി കഞ്ചാവ് വിൽപന; ഒടുവിൽ അച്ഛനും മകനും പിടിയില്‍

Synopsis

കഞ്ചാവുമായി പോവുകയായിരുന്ന സിദ്ധരാജുവിനെ മൈസൂരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 5.4 കിലോ കഞ്ചാവ് പിടിച്ചെടുത്തു. 

ബെംഗളൂരു: മുപ്പത് വർഷത്തോളമായി കഞ്ചാവ് വിൽപന നടത്തിയ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ മാണ്ഡ്യ സ്വദേശികളായ സിദ്ധരാജു, മകൻ മഞ്ജുനാഥ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 23.5 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കഞ്ചാവ് വിൽപനയ്ക്ക് പുറമെ കൃഷിയും ഇവർ ചെയ്തിരുന്നതായി പൊലീസ് പറ‍‍ഞ്ഞു.

കഞ്ചാവുമായി പോവുകയായിരുന്ന സിദ്ധരാജുവിനെ മൈസൂരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 5.4 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മൈസൂരുവിലെ ഒരു ചായക്കടയിലാണ് പ്രതികൾ സ്ഥിരമായി കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

കെആർഎസ്, ഹുളിക്കരെ സർക്കിൾ എന്നിവിടങ്ങളിലും കാവേരി നദിക്കരയിലെ ആൾപ്പാർപ്പില്ലത്ത ഇടങ്ങളിലുമാണ് ഇരുവരും കഞ്ചാവ് കൃഷി ചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. 
 

PREV
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ