
ഇടുക്കി: ഹൈറേഞ്ചിൽ വീണ്ടും കഞ്ചാവ് വേട്ട. രാജക്കാട് നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെടുത്തത്. ഹൈറേഞ്ചിലൂടെ കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള കഞ്ചാവിന്‍റെ വരവ് വ്യാപകമാകുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
രാജാക്കാട് മാങ്ങാത്തൊട്ടിയിൽ വച്ചാണ് തമിഴ്നാട് സ്വദേശിയും നിലവിൽ നെടുങ്കണ്ടം തേര്‍ഡ് ക്യാന്പിൽ താമസക്കാരനുമായ ചുങ്കപ്പാറ നിജാമുദീൻ പിടിയിലായത്. ബൈക്കിന്റെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചോദ്യം ചെയ്യലിൽ തമിഴ്നാട്ടിലെ കന്പത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് നിജാമുദ്ദീൻ മൊഴിനൽകി.
കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ് നിജാമുദ്ദീനൊന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇയാൾ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam