
തിരുവനന്തപുരം: കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി സിനിമാ നടനായ പൊലീസുകാരൻ. കൺട്രോൾ റൂമിലെ
പൊലീസുകാരനും ചലച്ചിത്ര താരവുമായ ജിബിൻ ഗോപിനാഥാണ് തലസ്ഥാന നഗരിയിൽ നടു റോഡിൽ വെച്ച് കള്ളനെ പിടികൂടിയത്
കാറിലെ സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ സിനിമാ സ്റ്റൈലിൽ തന്നെയാണ് ജിബിൻ ഗോപിനാഥ് പിടികൂടിയത്. ആനയറ സ്വദേശി നിതീഷിനെയാണ് നാടകീയ സംഭവങ്ങൾക്കൊടുവിൽ ജിബിൻ എന്ന പൊലീസുകാരൻ പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വീട്ടിലേക്ക് കാര്‍ കയറാത്തതിനാൽ പട്ടം പ്ലാമൂടിന് സമീപം റോഡ് സൈഡിൽ കാര്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോയതാണ് ജിബിൻ ഗോപിനാഥ്. വൈകീട്ട് ആറ് മണിയോടെ കടയിൽ പോവാൻ പുറത്തിറങ്ങിയ ജിബിൻ കാണുന്നത് തന്‍റെ കാര്‍ സീറ്റിലിരുന്ന് മറ്റൊരാൾ സ്റ്റീരിയോ ഇളക്കാൻ ശ്രമിക്കുന്നതാണ്.
എന്താണെന്ന് ചോദിച്ചപ്പോൾ സ്റ്റീരിയോ വയ്ക്കാൻ വന്നതാണെന്നാണ് മറുപടി നൽകിയത്. കാറിന്‍റെ ഉടമസ്ഥനാണ് ജിബിനെന്ന് മോഷ്ടാവ് അറിഞ്ഞില്ല. ഉടൻ തന്നെ ജിബിൻ മോഷ്ടാവിനെ പിടികൂടി. സഹോദരന്‍റെ ഓട്ടോയിലാണ് നിതീഷ് മോഷണത്തിന് എത്തിയത്. മോഷ്ടാവിൽ നിന്ന് പതിനായിരത്തോളം രൂപയും നിരവധി എടിഎം കാര്‍ഡുകളും പിടിച്ചെടുത്തെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. നഗരത്തിലെ തന്നെ ഒരു പ്രമുഖ കാര്‍ ഷോറൂമിലെ ജീവനക്കാരനാണ് പിടിയിലായ നിതീഷ്.
അതേസമയം, പാലക്കാട് നഗരത്തിൽ ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി ഉയർന്നിട്ടുണ്ട്. കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരൻ്റെ ലോട്ടറികളാണ് അജ്ഞാതനായ ആൾ തട്ടിയെടുത്തത്. ലോട്ടറി വാങ്ങാനെന്ന പേരിൽ സമീപിച്ച ശേഷം ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു. റോബിൻസൺ റോഡിൽ താമസിക്കുന്ന മായാ കണ്ണന്റെ ലോട്ടറികളാണ് തട്ടിപ്പറിച്ചത്. 10000 രൂപയോളം വില വരുന്ന 40 സമ്മർ ബംമ്പർ ലോട്ടറികളാണ് നഷ്ടമായത്. മായാ കണ്ണൻ്റെ പരാതിയിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് അയൽവാസികളുടെ മൃതദേഹങ്ങൾ; ചുരുളഴിയുന്നു, കൊലപാതകമോ? നാടിന് നടുക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam