അമിതശബ്ദത്തോടെ തീയും പുകയും പുറത്തേക്ക് വരുന്ന കാർ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ന‌ടപടി, ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

Published : May 07, 2026, 10:46 PM IST
modified car case

Synopsis

നിയമ വിരുദ്ധമായി മോഡിഫൈ ചെയ്ത് എക്സ്റ്റോസ്റ്റ്, സൈലൻസർ ഘടിപ്പിച്ചാണ് അമിത ശബ്ദവും പുകയും തീയും കാറിൽ നിന്നും പുറത്തേക്ക് വന്നത്.

കാസർകോ‍ഡ്: അമിത ശബ്ദത്തോടെ തീയും പുകയും പുറത്തേക്ക് വരുന്ന കാർ ഓടിക്കുകയും ഇതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കാർ ഉടമക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇരുവശത്തും നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത ഹോണ്ട കാറാണിത്. അപകടമുണ്ടാകാൻ സാധ്യതയുള്ള തരത്തിൽ പെട്രോൾ പമ്പിലും കാർ എത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വിവിധ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴിയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. നിയമ വിരുദ്ധമായി മോഡിഫൈ ചെയ്ത് എക്സ്റ്റോസ്റ്റ്, സൈലൻസർ ഘടിപ്പിച്ചാണ് അമിത ശബ്ദവും പുകയും തീയും കാറിൽ നിന്നും പുറത്തേക്ക് വന്നത്. ഇന്ത്യൻ നിയമ വ്യവസ്ഥയെയും പൊലിസ് സംവിധാനത്തേയും വെല്ലുവിളിച്ചാണ് കൃത്യം ചെയ്തതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവയവദാനത്തിന് വ്യാജരേഖയുണ്ടാക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ്; ദമ്പതികളടക്കം 5 പേർ കസ്റ്റഡിയിൽ, എറണാകുളം റൂറൽ പരിധിയിൽ പരിശോധന
ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; 2 പ്രതികൾ പിടിയിൽ