
തിരുവനന്തപുരം: തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ച് കൊന്ന കേസിലെ പ്രതി അരുൺ ആനന്ദ് പ്രതിയായ മറ്റൊരു കൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുത്തു. വിചാരണക്കിടെ മൊഴി മാറ്റിയ രണ്ട് സാക്ഷികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
അശോക് കുമാർ, രത്ന കുമാർ എന്നീ സാക്ഷികൾക്കെതിരെയാണ് കേസെടുത്തത്. സാക്ഷികൾ കൂറുമാറിയതിനാൽ കൊലപാതക കേസിൽ അരുൺ ആനന്ദ് ഉൾപ്പെടെ ഏഴ് പ്രതികളെ വെറുതെ വിട്ടിരുന്നു. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസില്‍ അരുൺ ആനന്ദ് ആറാം പ്രതിയാണ്. മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊന്നു എന്നതാണ് കേസ്.
2008 - ലാണ് അരുൺ ആനന്ദിനെതിരെ ചുമത്തിയ വധക്കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ വിജയരാഘവനുമായി വാക്കേറ്റമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ ഇയാളുടെ തലയ്ക്ക് മുന്നിലിരുന്ന ബിയർ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Also Read: തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ച അരുൺ ആനന്ദ് കൊലക്കേസിൽ ഉൾപ്പടെ പ്രതി
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam