'സ്ത്രീ സുഹൃത്തുക്കൾ വീട്ടിൽ വരാൻ പാടില്ല, മദ്യപാനം പാടില്ല'; കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു

Published : May 05, 2024, 12:01 AM IST
'സ്ത്രീ സുഹൃത്തുക്കൾ വീട്ടിൽ വരാൻ പാടില്ല, മദ്യപാനം പാടില്ല'; കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു

Synopsis

കുറ്റാരോപിതയായ യുവതിയും ഗണേഷും കുറച്ച് നാളായി ലിവ്-ഇൻ റിലേഷൻ ഷിപ്പിലായിലായിരുന്നു. എന്നാൽ ഗണേഷിന്‍റെ മദ്യപാനത്തെ ചൊല്ലിയും യുവതിയുടെ പെൺ സുഹൃത്തുക്കൾ ഇവർ താമസിക്കുന്നിടത്ത് വരുന്നത് സംബന്ധിച്ചും ഇരുവരും വഴക്കിട്ടിരുന്നു.

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. ഏപ്രിൽ 25ന് നാഗ്പൂർ കൽമന മാർക്കറ്റിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവതി 29 കാരനായ കാമുകൻ ഗണേഷ് ലക്ഷ്മൺ ബോയറിന് നേരെ ആസിഡ് എറിയുകയായിരുന്നു. സംഭവത്തിൽ യുവതിക്കും രണ്ട് സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗണേഷ് ലക്ഷ്മൺ  ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റാരോപിതയായ യുവതിയും ഗണേഷും കുറച്ച് നാളായി ലിവ്-ഇൻ റിലേഷൻ ഷിപ്പിലായിലായിരുന്നു. എന്നാൽ ഗണേഷിന്‍റെ മദ്യപാനത്തെ ചൊല്ലിയും യുവതിയുടെ പെൺ സുഹൃത്തുക്കൾ ഇവർ താമസിക്കുന്നിടത്ത് വരുന്നത് സംബന്ധിച്ചും ഇരുവരും വഴക്കിട്ടിരുന്നു. കുറച്ച് നാളായി ഇരുവരും അകൽച്ചയിലായിരുന്നുവെന്നും കലംന പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.

വഴക്കിനെ തുടർന്ന് സംഭവ ദിവസം ഏപ്രിൽ 25 ന്, പ്രതി യുവതി  രണ്ട് സുഹൃത്തുക്കളോടൊപ്പം കൽമന മാർക്കറ്റിൽ വെച്ച് ഗണേഷിന് നേരെ ആസിഡ് എറിയുകയും ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.  സംഭവത്തിൽ വെള്ളിയാഴ്ചയാണ് പൊലീസ് കേസെടുത്ത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവാവിന്‍റെ മൊഴിയെടുത്തതായും   കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More : സഹോദരിയെയും ഭർത്താവിനെയും തന്ത്രത്തിൽ കാറിൽ കയറ്റി, മൂക്ക് മുറിച്ച് റോഡിൽ ഉപേക്ഷിച്ചു; കൊടും ക്രൂരത ജയ്പൂരിൽ
 

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ