ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

Published : Oct 20, 2026, 04:53 PM IST
tiger shroff attack

Synopsis

ടൈഗർ ഷ്റോഫിനെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പാടാക്കിയ സമീറാണ് ഹരിയാന പോലീസിന്റെ പിടിയിലായത്. ലോറൻസ് ബിഷ്ണോയി സംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശ പ്രകാരം സമീറാണ് ആക്രമണത്തിന് ആസൂത്രണം ചെയ്തത്.

ദില്ലി: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാടക കൊലയാളികളെ ഏർപ്പെടുത്തിയ സമീറാണ് ഹരിയാനയിൽ പിടിയിലായത്. ഇതിനിടെ രാജസ്ഥാനിൽ പിടിയിലായ മൂന്ന് പ്രതികളുമായി ക്രൈം ബ്രാഞ്ച് സംഘം മുംബൈയിലേക്ക് തിരിച്ചു. ടൈഗർ ഷ്റോഫിനെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പാടാക്കിയ സമീറാണ് ഹരിയാന പോലീസിന്റെ പിടിയിലായത്. ലോറൻസ് ബിഷ്ണോയി സംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശ പ്രകാരം സമീറാണ് ആക്രമണത്തിന് ആസൂത്രണം ചെയ്തത്.

അമൃത്സറിൽ ഒരു വ്യാപാരിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ റൈഹാനെയും ഫൂൽസിങിനെയും ആക്രമണത്തിനായി തെരഞ്ഞെടുത്തു. 35000 രൂപയും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തു. ഇരുവരും മുംബൈയിലെത്തിയ ശേഷം ഓണ്‍ലൈൻ ടാക്സി ഡ്രൈവറായ റിതികിനെയും സംഘത്തിൽ ചേർത്തു. മൂവർ സംഘം അനിൽ പണ്ഡിറ്റ് യുഎസിൽ നിന്നയച്ച പണം ഒരു കടയിൽ നിന്നും കൈപ്പറ്റി. തോക്കുകൾ മുംബൈയിലെ ഒരു കുപ്പത്തൊട്ടിയിലുണ്ടെന്ന് സമീർ പ്രതികളെ അറിയിച്ചു. പത്ത് ദിവസത്തോളം ടൈഗർ ഷ്റോഫിനെ പിന്തുടർന്ന ശേഷം ഞായറാഴ്ച്ച രാത്രി ആക്രമണം.

ദില്ലിയിലെത്തിയ ശേഷം നേപ്പാളിലേക്ക് കടക്കാനുളള ശ്രമത്തിനിടെ രാജസ്ഥാനിലെ കോട്ടയിൽ വച്ച് പിടിവീണു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ മുംബൈ പോലീസ് ഇന്നലെ രാത്രി മുംബൈയിലെത്തിക്കാനുളള ശ്രമം ഉപേക്ഷിച്ചു. ഹൈവേയിൽ പോലീസ് വാഹനത്തെ അജ്ഞാത സംഘം പിന്തുടർന്നതായാണ് വിവരം. രാവിലെ കൂടുതൽ സുരക്ഷയൊരുക്കിയ ശേഷം പോലീസ് മുംബൈയിലേക്ക് തിരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ നഴ്സായ യുവതിയെ കൊലപ്പെടുത്തി മാല കവർന്നത് സഹപ്രവർത്തകൻ; 'ക്രമസമാധാനനില തകർന്നു', വിജയ്‍യെ കുറ്റപ്പെടുത്തി ഡിഎംകെ
ബിജുവിന്റെ തലയ്ക്ക് പിന്നിൽ വെട്ടേറ്റ പാട്, മൃതദേഹം കണ്ടത് വയലിൽ, കടക്കാവൂരിൽ കൊലക്കേസ് പ്രതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ