
തൃശ്ശൂർ : നാട്ടികയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാറ്ററിംഗ് ഉടമ അറസ്റ്റിൽ. നാട്ടിക ബീച്ച് സ്വദേശി ഷാനവാസ് ആണ് അറസ്റ്റിലായത്.തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും, വലപ്പാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ രാത്രി വാഹന പരിശോധനക്കിടെ വലപ്പാട് സ്വദേശികളായ അനസ്, സാലിഹ് എന്നിവരെ എം.ഡി.എം.എയുമായി അന്തിക്കാട് പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എം.ഡി.എം.എ നൽകിയത് ഷാനവാസ് ആണെന്ന് മനസിലാകുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു പാക്കറ്റ് എം.ഡി.എം.എയുമായി ഷാനവാസിനെ വീട്ടുപരിസരത്ത് നിന്നും പിടികൂടിയത്. അരയിൽ പ്രത്യേകം കെട്ടിയിരുന്ന തുണി ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു പാക്കറ്റ്.
നാട്ടിക ബീച്ചിൽ ക്യൂ ടെൻ എന്ന പേരിൽ കാറ്ററിങ് സ്ഥാപനം നടത്തുന്നയാളാണ് ഷാനവാസ്. കാറ്ററിങ് സെർവിസിന്റെ മറവിൽ ഇടക്ക് ബാംഗ്ലൂർ പോയി എം.ഡി.എം.എ കൊണ്ടുവന്നു നാട്ടിൽ രഹസ്യമായി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് രണ്ടിടത്ത് നിന്ന് നാല് പേർ മയക്കുമരുന്നുമായി പിടിയിൽ; പിടിച്ചത് എംഡിഎംഎയും കഞ്ചാവും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam