കരിഞ്ചന്തയിൽ നവജാത ശിശുവിന് 4 - 6 ലക്ഷം വരെ, ഏഴ് ഇടങ്ങളിൽ സിബിഐ റെയ്ഡ്, 3 നവജാത ശിശുക്കളെയടക്കം രക്ഷപ്പെടുത്തി

Published : Apr 06, 2024, 03:59 PM IST
കരിഞ്ചന്തയിൽ നവജാത ശിശുവിന് 4 - 6 ലക്ഷം വരെ, ഏഴ് ഇടങ്ങളിൽ സിബിഐ റെയ്ഡ്, 3 നവജാത ശിശുക്കളെയടക്കം രക്ഷപ്പെടുത്തി

Synopsis

സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പടെ നിരവധി ആളുകളെ സി ബി ഐ ചോദ്യം ചെയ്ത് വരുകയാണ്

ദില്ലി: ദില്ലിയിൽ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സി ബി ഐയുടെ വ്യാപക റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ദില്ലിയിലെ വിവിധ ഇടങ്ങളിൽ സി ബി ഐ നടത്തിയ റെയ്ഡിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കേശവ്പുരിൽ നടന്ന റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ സി ബി ഐ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പടെ നിരവധി ആളുകളെ സി ബി ഐ ചോദ്യം ചെയ്ത് വരുകയാണ്. നവജാത ശിശുക്കളെ വ്യാപകമായി കരിഞ്ചന്തയിലൂടെ വിൽക്കുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു സിബിഐയുടെ റെയ്ഡ്.

പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടയ്ക്കൽ, തവനൂർ എല്ലായിടത്തും എത്തി; പരിശോധനയിൽ പിടികൂടിയത് എംഡിഎംഎ, കഞ്ചാവ്, മദ്യം

7 ഇടങ്ങളിൽ റെയ്ഡ് നടത്തിയതായി സി ബി ഐ അറിയിച്ചു. ആവശ്യക്കാരുമായി ഇവർ ബന്ധപ്പെട്ടത് സാമൂഹിക മാധ്യമങ്ങൾ വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു നവജാത ശിശുവിനായി 4 മുതൽ 6 ലക്ഷം രൂപ വരെ ഇവർ വാങ്ങിയിരുന്നതായും സി ബി ഐ പറഞ്ഞു.

'ഇഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുന്നു, ഒരിഞ്ച് വിട്ടുകൊടുക്കില്ല, ശക്തമായി ഏറ്റുമുട്ടും': ഐസക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി, ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി
ക്രിക്കറ്റ് കളിക്കിടയിൽ തർക്കം, 42കാരനെ കൊലപ്പെടുത്തി യുവാക്കൾ