
പാലക്കാട്: വടക്കഞ്ചേരിയിൽ നിന്ന് കാണാതായ യുവതിയെയും മധ്യവയസ്കനെയും തൃശ്ശൂർ ഒളകര വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദ്, സിന്ധു എന്നിവരുടെ ദിവസങ്ങൾ പഴക്കമുളള മൃതദേഹമാണ് വനമേഖലയിൽ നിന്ന് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തി വിനോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദിനെയും കടുമ്പാമല ആദിവാസി കോളനിയിലെ സിന്ധുവിനെയും കഴിഞ്ഞ മാസം 27 മുതൽ കാണാതാവുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയാണ് വിനോദ്. സിന്ധുവുമായി ഏറെനാളത്തെ സൗഹൃദം വിനോദിനുണ്ടായിരുന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇരുവരുടെയും മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മണിയൻകിണർ മേഖലയിൽ പോത്തുചാടിക്ക് അടുത്തായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി ഉൾവനത്തിലായിരുന്നു മൃതദേഹം. വിനോദിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിന്ധുവിന്‍റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിയും. വിനോദിന്‍റെ മൊബൈൽ ഫോൺ സിഗ്നൽ മാർച്ച് 28ന് ആദ്യം ഈ വനമേഖലയിലും പിന്നെ വീട്ടിലും തൊട്ടടുത്ത ദിവസം വീണ്ടും വനമേഖലയിലും ഉണ്ടെന്നാണ് സൈബർ സെൽ കണ്ടെത്തൽ. അതേസമയം സിന്ധുവിന്‍റെ മൊബൈൽ ഫോൺ വനമേഖലയിൽ വച്ചുതന്നെ ഓഫായി. സിന്ധുവിനെ കൊലപ്പടുത്തിയ ശേഷം തൂങ്ങിമരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.
ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. അസ്വാഭാവിക മരണത്തിനാണ് നിലവിൽ പീച്ചി പൊലീസ് കേസ്സടുത്തത്. വനമേഖലയിൽ ഇരുവരുടെയും മൊബൈൽ സിഗ്ൽ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക സംഘം ദിവസങ്ങളായി തെരച്ചിൽ നടത്തിയിരുന്നു. മണ്ണിനടിയിലെ മാംസഗന്ധം വരെ തിരിച്ചറിയാൻ പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്ക്വാഡിനെ എറണാകുളത്ത് നിന്നെത്തിച്ചായിരുന്നു തെരച്ചിൽ. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടിനും ശാസ്ത്രീയ പരിശോധനകൾക്കുമായി തൃശ്ശുർ മെഡി. കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
സിദ്ധാര്‍ത്ഥന്‍റെ മരണം ഇനി സിബിഐ അന്വേഷിക്കും; നിര്‍ണായക ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam