ബിയറ് കുപ്പി കൊണ്ട് നാട്ടുകാരെ അടിച്ചു; ബിവറേജിന് മുന്നില്‍ മദ്യപിച്ച ശേഷം ആക്രമണം, രണ്ട് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Aug 14, 2022, 1:25 AM IST
Highlights

മദ്യപിച്ച രണ്ടുപേരാണ് ബിയര്‍ കുപ്പികൊണ്ട് മറ്റുളളവരെ ക്രൂരമായി ആക്രമിക്കുന്നത്. ദീര്‍ഘസമയം ഇവര്‍ പ്രദേശത്ത് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സമീപത്തെ കടയ്ക്കും കേടുപാടുകള്‍ വരുത്തി.

തിരൂര്‍: മലപ്പുറം തിരൂരില്‍ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് നാട്ടുകാരെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. പറവണ്ണ സ്വദേശിയകളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം തിരൂര്‍ ബിവറേജസ് ഔട്ട്‍ലെറ്റിന് മുന്നില്‍ നടന്ന സംഭവമാണ് സിസിടിവിയില്‍ പതിഞ്ഞത്.

മദ്യപിച്ച രണ്ടുപേരാണ് ബിയര്‍ കുപ്പികൊണ്ട് മറ്റുളളവരെ ക്രൂരമായി ആക്രമിക്കുന്നത്. ദീര്‍ഘസമയം ഇവര്‍ പ്രദേശത്ത് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സമീപത്തെ കടയ്ക്കും കേടുപാടുകള്‍ വരുത്തി. ഇതിന് ശേഷം പ്രാദേശിക ചാനല്‍ ക്യാമറാമാനേയും ഇവര്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പറവണ്ണ സ്വദേശികളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. ഒളിവിലായിരുന്നു ഇരുവരും. ഇവരുടെ സുഹൃത്ത് കൂടിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും തിരൂര്‍ പൊലീസ് അറിയിച്ചു.

ആക്ഷന്‍ ഹീറോ എക്സൈസ്! ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ച താണ്ടി മിന്നല്‍ റെയ്ഡ്; വാറ്റുകേന്ദ്രം കണ്ടെത്തി

ആലപ്പുഴ: കായംകുളത്ത് വാറ്റ് കേന്ദ്രത്തിൽ അതിസാഹസികമായെത്തി എക്സൈസ് സംഘത്തിന്‍റെ മിന്നല്‍ റെയ്ഡ്. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ചയിലായിരുന്നു രഹസ്യ വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. റെയ്ഡിൽ 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടികൂടി. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലത്ത് എക്സൈസ് ഉദ്യോഗസ്ഥർ അതി സാഹസികമായാണ് എത്തിയത്. പ്രതികളെ പിടികൂടാനായില്ല. പത്തിയൂർ ഉള്ളിട്ടപുഞ്ച ഭാഗത്തെ വാറ്റ് കേന്ദ്രത്തിലായിരുന്നു കായംകുളം എക്സൈസ് സംഘത്തിന്‍റെ മിന്നല്‍ റെയ്ഡ്.

രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെ എത്തിയത്. പത്തിയൂർ എം എസ് കശുവണ്ടി ഫാക്ടറിക്ക് സമീപമായിരുന്നു വാറ്റ് കേന്ദ്രം. 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും ഇവിടെനിന്ന് കണ്ടെടുത്തു. 16 കന്നാസുകളിലായിട്ടായിരുന്നു കോട സൂക്ഷിച്ചിരുന്നത്.. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ചയിൽ എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായി ഇറങ്ങിയാണ് ചാരായവും കോടയും കണ്ടെടുത്തത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, മലപ്പുറത്ത് കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റിൽ പിടികൂടിയിട്ടുണ്ട്. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്‍ദുള്‍ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേറ്റ് എക്‌സൈസ് എൻ ഫോഴ്‌സ്‌മെന്റ് അസി. എക്‌സൈസ് കമ്മീഷണർ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാന്ന് നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുമ്പോൾ സംഘം ചെക്ക്‌പോസ്റ്റിൽ പിടിയിലായത്.

'ഡിഐജി, എസ്പി', പൊലീസ് വേഷം പലത്; വിവാഹ തട്ടിപ്പ് വീരന്‍ നാലാം ഭാര്യയുടെ വീട്ടിൽ നിന്ന് പിടിയിൽ

click me!