
ലഖ്നൌ: ഉത്തർപ്രദേശിലെ അമേത്തിയിൽ (Kalashnikov rifles) എകെ-20 (AK203)റൈഫിൾ (Rifles) തോക്ക് നിർമാണ പ്ലാന്റിന് അനുമതി നൽകി കേന്ദ്ര സർക്കാർ. അമേഠിയിലെ (Amethi) കോർവയിൽ നിർമിക്കുന്ന പ്ലാന്റിന് ആറ് ലക്ഷം ഹൈപവേർഡ് തോക്കുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഇത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തതയ്ക്കു കരുത്തുപകരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് അസംസ്‌കൃത വസ്‌തുക്കൾ എത്തിച്ചുനൽകാനും തൊഴിൽരഹിതർക്ക് ജോലി ലഭിക്കാനും പ്ലാന്റ് ഉപകരിക്കുമെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു ദശാബ്‌ദകാലമായി ഇന്ത്യ ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളിന് പകരമാണ് എകെ-203 റൈഫിൾ എത്തുന്നത്. ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ്.
പ്രതിരോധ മന്ത്രാലയവും റഷ്യന്‍ സര്‍ക്കാറും തമ്മില്‍ ആറ് ലക്ഷം എകെ 203 തോക്കുകള്‍ അമേത്തിയിലെ പുതിയ ഫാക്ടറിയില്‍ നിര്‍മ്മിക്കാനാണ് ധാ രണ. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഇന്ത്യന്‍ കരസേനക്ക് വേണ്ടിയാണ് തോക്കുകള്‍ നിര്‍മ്മിക്കുന്നത്.
കലാഷ്നിക്കോവ് റൈഫിള്‍ കുടുംബത്തിന്റെ ഭാഗമായ എകെ 47ന്റെ ഒരു മറ്റൊരു പതിപ്പാണ് എകെ 203. ഇന്ത്യന്‍ കരസേനാംഗങ്ങളുടെ ഇന്‍സാസ് റൈഫിളിന് പകരമാണ് എകെ 203 നല്‍കുക.ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാര്‍ പ്രകാരം 6,01,427 എകെ 203 തോക്കുകളാണ് അമേത്തിയിലെ പുതിയ ഫാക്ടറിയില്‍ നിര്‍മിക്കുക. സാങ്കേതിക വിദ്യ കൈമാറുന്നതിന്റെ ഭാഗമായി ആദ്യത്തെ 70,000 റൈഫിളുകളില്‍ റഷ്യന്‍ നിര്‍മിത ഘടകങ്ങള്‍ ഉപയോഗിക്കും.
കലാഷ്‌നിക്കോവ് തോക്കുകളുടെ ഏറ്റവും വലിയ ഉപയോക്താക്കളിലൊന്നാണ് ഇന്ത്യന്‍ സൈന്യം. നിര്‍മ്മാണം തുടങ്ങി 32 മാസങ്ങള്‍ക്ക് ശേഷം 70,000 റൈഫിളുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. അടുത്ത വര്‍ഷത്തോടെ നിര്‍മ്മാണം ആരംഭിക്കാനാണ് പദ്ധതി.ഫയര്‍ കൃത്യതയും ബാരല്‍ ആയുസ്സുമാണ് എകെ 203 തോക്കുകളുടെ പ്രധാന സവിഷേഷതയെന്ന് റഷ്യന്‍ ആയുധ കയറ്റുമതി ഏജന്‍സി പറയുന്നു. അത്യാധുനിക ശൈലിയിലുള്ള രൂപകല്‍പ്പനയും സാങ്കേതിക വിദ്യയും തോക്കിന്റെ പ്രത്യേകതയാണ്. മടക്കാനും നിയന്ത്രിക്കാനും സാധിക്കുന്ന ബട്ട് സ്റ്റോക്, പിസ്റ്റള്‍ ഗ്രിപ് എന്നിവയാണ് മറ്റ് തോക്കുകളില്‍ നിന്ന് എകെ 203നെ വ്യത്യസ്തമാക്കുന്നത്.